കൊറോണ പി.സി.ആർ പരിശോധനാ ഫീസ് അബുദാബിയിലും ദുബായിലും 370 ദിർഹമായിരുന്നത് രണ്ടാഴ്ച മുൻപാണ് 250 ദിർഹമാക്കി ചുരുക്കിയത്. അതിർത്തി കടന്നുള്ള യാത്രക്ക് 48 മണിക്കൂറിനുള്ളിൽ ലഭിച്ച പി.സി.ആർ, ഡി.പി.ഐ നെഗറ്റീവ് ഫലം നിർബന്ധമാക്കിയതോടെ കൂടുതൽപ്പേർ ഇതെടുക്കാൻ നിർബന്ധിതരായിട്ടുണ്ട്. ഡി.പി.ഐ പരിശോധനയ്ക്ക് ഫീസ് നിരക്ക് 50 ദിർമാണെങ്കിലും കുറവാണെങ്കിലും മുൻകൂട്ടി അപേക്ഷിച്ച് ലഭിക്കുന്ന ദിവസം മാത്രമാണ് അനുമതി.
പെട്ടന്ന് അബുദാബിയിലേക്കും തിരിച്ചും യാത്രകൾ ആവശ്യമായി വരുന്നവർക്ക് ആശുപത്രികളിലും മറ്റ് സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലുമെത്തി പി.സി.ആർ പരിശോധന നടത്തൽ മാത്രമായിരുന്നു പോംവഴി. എന്നാൽ ഇതിന്റെ ഭാരിച്ച ഫീസ് നിരക്കുകാരണം പലർക്കും തുടർച്ചയായുള്ള യാത്രകളിൽ നിന്നും വിട്ടുനിൽക്കേണ്ടിവന്നിട്ടുണ്ട്.
തൊഴിൽ സംബന്ധമായി നിർബന്ധമായുള്ള യാത്രകളുള്ളവർക്ക് ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കിയിരുന്നത്. എന്നാൽ ഫീസ് നിരക്ക് പകുതിയോളം കുറച്ചത് യാത്രക്കാർക്ക് വലിയ സഹായമായിരിക്കുകയാണ്. പി.സി.ആർ പരിശോധനയ്ക്കായി മുൻകൂട്ടി അപേക്ഷിക്കേണ്ടതില്ല എന്നതും ജനങ്ങൾക്ക് വലിയ ആശ്വാസമാണ്. അബുദാബിയിൽ റോഡുമാർഗമെത്തുന്ന സന്ദർശകർക്കും താമസക്കാർക്കും ആറു ദിവസത്തിലൊരിക്കൽ പി.സി.ആർ പരിശോധന നിർബന്ധമാണ്.
Comments