യുഎഇയിൽ 1078 പേർക്ക് കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 89,168 ത്തിലേറെ പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധന നടത്തിയത്. 857 പേർ കൂടി സുഖംപ്രാപിച്ചു.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 90,618 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 79,676 ഉം ആയി.രണ്ടു പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 411. ഇത് അഞ്ചാം തവണയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കടക്കുന്നത്. രാജ്യത്ത് ഇതുവരെ 90 ലക്ഷത്തിലേറെ പേർക്ക് രോഗപരിശോധന നടത്തിതായി അധികൃതർ പറഞ്ഞു. യുഎഇയിൽ വീണ്ടും ലോക്ഡൗൺ വരികയാണെന്ന പ്രചാരണം തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.കൊറോണ വ്യാപകമായതിനെ തുടർന്ന് യുഎഇയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്താൻ നീക്കമെന്നായിരുന്നു പ്രചാരണം.ഔദ്യോഗിക മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ മാത്രം വിശ്വസിക്കണമെന്നും അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് 20,000 ദിർഹം പിഴ ചുമത്തുമെന്നും അറിയിച്ചു.
Comments