തീയേറ്ററുകളിൽ എത്തിയ നാൾ മുതൽ പ്രേക്ഷക ഹൃദയങ്ങളിൽ നിന്ന് മായാതെ നിൽക്കുന്ന ചില സിനിമകൾ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

തീയേറ്ററുകളിൽ എത്തിയ നാൾ മുതൽ പ്രേക്ഷക ഹൃദയങ്ങളിൽ നിന്ന് മായാതെ നിൽക്കുന്ന ചില സിനിമകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2020, 10:27 am IST
Facebook
Twitter
WhatsAppTelegram

ഓരോ വർഷവും നൂറ് കണക്കിന് സിനിമകൾ ആണ് മലയാള ഭാഷയിൽ പുറത്തിറങ്ങുന്നത് . അതിന് പുറമെ അന്യഭാഷാ ചിത്രങ്ങളും , മൊഴിമാറ്റം ചെയ്യപ്പെട്ട ചിത്രങ്ങളും മലയാളക്കരയിൽ എത്തുന്നു . എന്നിരുന്നാലും തീയേറ്ററുകളിൽ എത്തി വർഷങ്ങൾ പിന്നിട്ടിട്ടും പ്രേക്ഷകർ വീണ്ടും വീണ്ടും കാണാൻ ഇഷ്ടപ്പെടുകയും കാണുകയും ചെയ്യുന്ന ചില സിനിമകൾ ഉണ്ട് . അത്തരത്തിൽ പ്രേക്ഷകർ ഇന്നും ഹൃദയത്തിൽ കൊണ്ട് നടക്കുന്ന ചില സിനിമകൾ ഇവയൊക്കെയാണ്

1 . തൂവാനത്തുമ്പികൾ

1987 ൽ പദ്മരാജൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് തൂവാനത്തുമ്പികൾ  . നൂറ് ദിവസം തീയേറ്ററുകളിൽ നിറഞ്ഞ ഓടിയ ഈ സിനിമ ഇന്നും പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒന്നാണ് . ജയചന്ദ്രന്റെയും ക്ലാരയുടെയും പ്രണയം മായാതെ ഹൃദയങ്ങളിൽ ഇന്നും നിലനിൽക്കുന്നു . മേഘം പൂത്തു തുടങ്ങി , ഒന്നാം രാഗം തേടി എന്നീ ഗാനങ്ങൾ ഇന്നും കേൾക്കാത്തവരായി ആരും തന്നെ കാണില്ല .

2 . ഒരു വടക്കൻ വീരഗാഥ

ഹരിഹരൻ , എം ടി വാസുദേവൻ നായർ കൂട്ടുകെട്ടിൽ 1989 ൽ പിറന്ന ചരിത്ര കഥപറയുന്ന മനോഹരമായ ഒരു ചിത്രമായിരുന്നു ഒരു വടക്കൻ വീരഗാഥ . പഴയകാല സിനിമകളിലും മറ്റും ചിത്രീകരിച്ച ചതിയൻ ചന്തു എന്ന കഥാപാത്രത്തിന് പുതിയ ഒരു രൂപവും സങ്കല്പവും നൽകിയ ചിത്രമായിരുന്നു വടക്കൻ വീരഗാഥ . നാല് ദേശീയ അവാർഡുകളും ഏഴ് സംസ്ഥാന അവാർഡുകളും നേടിയ ചിത്രം നൂറിൽ കൂടുതൽ ദിനങ്ങൾ തീയേറ്ററുകളിൽ ഓടിയ ഒരു ചിത്രം കൂടിയാണ് . ചന്തു എന്ന കഥാപാത്രം ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നത് ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിലൂടെയാണ് .

3 . സന്ദേശം

ശ്രീനിവാസന്റെ തിരക്കഥയിൽ , സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു 1991 ൽ പുറത്തിറങ്ങിയ ചിത്രമാണ് സന്ദേശം . ഇന്ന് നാം കാണുന്ന രാഷ്‌ട്രീയ കോലാഹലങ്ങൾ മുപ്പത് വർഷം മുൻപ് തന്നെ ജനങ്ങളിൽ എത്തിച്ച സിനിമ കൂടിയായിരുന്നു സന്ദേശം . രാഷ്‌ട്രീയ കോലാഹലങ്ങളെ ആക്ഷേപ ഹാസ്യത്തിലൂടെ അവതരിപ്പിച്ച ചിത്രത്തിന് ഇന്നത്തെ സാഹചര്യവുമായി ഒരുപാട് പൊരുത്തങ്ങൾ ഉണ്ട് . കൂടാതെ സന്ദേശം എന്ന ചിത്രത്തിലെ പല സംഭാഷണങ്ങളും രംഗങ്ങളും ഇന്നും ആക്ഷേപ ഹാസ്യത്തിനായി ഉപയോഗിച്ച് പോരുന്നു എന്നുള്ളത് പ്രേക്ഷക ഹൃദയങ്ങളിൽ ഈ ചിത്രം മായാതെ കിടക്കുന്നു എന്നുള്ളതിന്റെ ഉത്തമ തെളിവാണ് .

4 . കിലുക്കം

വേണു നാഗവള്ളി രചിച്ചു , പ്രിയദർശൻ സംവിധാനം ചെയ്ത കോമഡി ചിത്രം ആയിരുന്നു 1991 ൽ പുറത്തിറങ്ങിയ കിലുക്കം . ഇന്നും ഈ ചിത്രം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുമ്പോൾ ആളുകൾ കണ്ടാസ്വദിക്കുന്നു എന്നുള്ളത് വാസ്തവപരവും അതിലുപരി അത്ഭുതവും തോന്നിപ്പിക്കുന്ന കാര്യമാണ് . ഈ സിനിമയിലെ പല സംഭാഷണങ്ങളും , ഇന്നത്തെ ജീവിത സാഹചര്യത്തിൽ ആളുകൾ ഉപയോഗിക്കുന്നു എന്നുള്ളതും ശ്രദ്ധേയമാണ് .

5 . മണിച്ചിത്രത്താഴ്

മധു മുട്ടത്തിന്റെ തിരക്കഥയിൽ , ഫാസിൽ സംവിധാനം ചെയ്ത ഹൊറർ സൈക്കോളജിക്കൽ ത്രില്ലർ സിനിമ ആയിരുന്നു 1993 ൽ ഇറങ്ങിയ മണിച്ചിത്രത്താഴ് . മേല്പറഞ്ഞ ചിത്രങ്ങൾ എല്ലാം പോലെ തന്നെ ഇന്നും സംപ്രേക്ഷണം ചെയ്യുമ്പോൾ കണ്ണിമ വെട്ടാതെ കാണുന്ന മറ്റൊരു ക്ലാസിക് ചിത്രമാണ് മണിച്ചിത്രത്താഴ് . ശോഭന എന്ന നടിയുടെ അഭിനയപാടവത്തിന്റെ മാറ്റു തെളിയിച്ച ഒരു മുറൈ വന്ത് പാർത്തായ എന്ന ഗാന രംഗം ഒരിക്കലും ആർക്കും മറക്കാൻ കഴിയുന്ന ഒന്നല്ല .

Tags: Classic MoviesBest Movies
Share
Tweet
SendShare

More News from this section

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

Latest News

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies