നരിവേട്ട’യ്ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം
Wednesday, September 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നരിവേട്ട’യ്‌ക്ക് പിന്നാലെ രണ്ട് ചിത്രങ്ങൾ ഒരേസമയം; മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഇന്ത്യൻ സിനിമാ കമ്പനി, പുതുമുഖ പ്രതിഭകൾക്ക് അവസരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2026, 07:08 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മലയാള സിനിമയിൽ സജീവ സാന്നിധ്യമാകാൻ ഒരുങ്ങുകയാണ് ഇന്ത്യൻ സിനിമാ കമ്പനി. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലൂടെ സിനിമാ നിർമ്മാണരംഗത്തേക്ക് പ്രവേശിച്ച കമ്പനി, തുടർന്നും വ്യത്യസ്ത പശ്ചാത്തലങ്ങളിലുള്ള സിനിമകളുമായി എത്തുകയാണ്. നിലവിൽ രണ്ട് ചിത്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഒരേസമയം പുരോഗമിക്കുകയാണ്.

വയനാടൻ മലനിരകളിൽ നടന്ന അവകാശ സമരത്തിന്റെ പശ്ചാത്തലത്തിൽ ക്ലീൻ എന്റർടൈനറായി ഒരുക്കിയ ‘നരിവേട്ട’യിലൂടെയായിരുന്നു ഇന്ത്യൻ സിനിമാ കമ്പനിയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രത്തിന് പ്രേക്ഷക പ്രശംസയും അംഗീകാരങ്ങളും ലഭിച്ചതിനൊപ്പം സാമ്പത്തിക വിജയവും നേടാനായതായി അണിയറപ്രവർത്തകർ പറയുന്നു.

ഗൾഫ് മേഖലയിൽ ദീർഘകാലമായി ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ടിപ്പു ഷാനും ഷിയാസ് ഹസ്സനുമാണ് ഇന്ത്യൻ സിനിമാ കമ്പനിയുടെ സാരഥികൾ. കലയും സിനിമയും എന്നും താൽപ്പര്യമുള്ള മേഖലകളായിരുന്നുവെന്നും അതിന്റെ ഭാഗമായാണ് സിനിമാ നിർമ്മാണ സ്ഥാപനത്തിന് തുടക്കമിട്ടതെന്നും ടിപ്പു ഷാൻ പറഞ്ഞു.

മറ്റ് ബിസിനസുകളിൽനിന്ന് വ്യത്യസ്തമാണ് സിനിമയെന്നും ഒരു സിനിമ പ്രേക്ഷകർക്ക് ആസ്വാദനവും സന്തോഷവും നൽകണമെന്നുമാണ് ടിപ്പു ഷാന്റെ നിലപാട്. പ്രേക്ഷകർക്ക് ലഭിക്കുന്ന സംതൃപ്തിയാണ് സിനിമയുടെ വിജയത്തിന്റെയും അതിന് പിന്നിൽ പ്രവർത്തിക്കുന്നവരുടെ നിലനിൽപ്പിന്റെയും പ്രധാന ഘടകമെന്നും അദ്ദേഹം വ്യക്തമാക്കി.

ഷറഫുദീനും അലൻ ബിൻ സിറാജും പ്രധാന വേഷങ്ങളിൽ

ഷറഫുദീനും ‘വാഴ 2’ ഫെയിം അലൻ ബിൻ സിറാജും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് നിലവിൽ മൈസൂരിൽ ചിത്രീകരണം പുരോഗമിക്കുന്നത്. നവാഗതനായ ജിതേഷ് എസ്. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം സെപ്റ്റംബർ നാലിനാണ് മൈസൂരിൽ ആരംഭിച്ചത്.

ഹ്യൂമർ, ഫാമിലി എന്റർടൈനർ വിഭാഗത്തിൽ ഒരുക്കുന്ന ചിത്രമാണിത്. കഥയുടെ പുതുമയ്‌ക്കും അവതരണത്തിനും പ്രാധാന്യം നൽകുന്ന സിനിമ പ്രേക്ഷകർക്ക് ഹൃദ്യമായ ദൃശ്യാനുഭവം സമ്മാനിക്കാനാണ് ഒരുങ്ങുന്നതെന്ന് അണിയറപ്രവർത്തകർ പറയുന്നു.

ടീനേജ് റോം കോമുമായി മറ്റൊരു ചിത്രം

ഇന്ത്യൻ സിനിമാ കമ്പനി നിർമ്മിക്കുന്ന മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണവും സെപ്റ്റംബർ 21ന് ആരംഭിച്ചു. നവാഗതനായ രോഹിത് ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ചിത്രം ടീനേജ് റോം കോം പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.

പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. യുവതലമുറയെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന തരത്തിലാണ് ചിത്രം ഒരുക്കുന്നത്. അങ്കമാലിയും പരിസര പ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷനുകൾ.

ഓഡിയേഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട പുതുമുഖ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതിയ ചിന്തകളും പുതിയ പ്രതിഭകളെയും സിനിമയിലേക്ക് അവതരിപ്പിക്കുന്നതിനാണ് ഈ ചിത്രങ്ങളിലൂടെ പ്രാധാന്യം നൽകുന്നതെന്നും അണിയറപ്രവർത്തകർ വ്യക്തമാക്കുന്നു.

രണ്ട് ചിത്രങ്ങളുടെ ചിത്രീകരണം ഒരേസമയം പുരോഗമിക്കുന്നതിനൊപ്പം ഇന്ത്യൻ സിനിമാ കമ്പനിയുടെ മറ്റ് സിനിമകളുടെ പ്രീ-പ്രൊഡക്ഷൻ നടപടികളും മുന്നോട്ടുപോകുകയാണ്. ഇതിൽ ഒരു ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും നിർമ്മാതാവ് ടിപ്പു ഷാൻ അറിയിച്ചു.

‘നരിവേട്ട’യിലൂടെ മലയാള സിനിമയിൽ തുടക്കം കുറിച്ച ഇന്ത്യൻ സിനിമാ കമ്പനി, വ്യത്യസ്ത ജോണറുകളിലുള്ള സിനിമകളും പുതിയ തലമുറയിലെ സംവിധായകരെയും താരങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ട് നിർമ്മാണരംഗത്ത് കൂടുതൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്.

Tags: SUBIndian Cinema CompanyNarivetta Production HouseSharafudheen Alan Bin Siraj MovieMalayalam Cinema New Productions
Share
Tweet
SendShare

More News from this section

വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘സ്റ്റീവ് ആൻഡ് പോളി’; കൊച്ചിയിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തിന്റെ പശ്ചാത്തലത്തിൽ ഹ്യൂമറും വയലൻസും, ചിത്രീകരണം ഒക്ടോബറിൽ

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

‘മോഹന വള്ളി’ ചിത്രീകരണം പൂർത്തിയായി; അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമായി ഹൊറർ-ഹ്യൂമർ ഫാന്റസി ചിത്രം, ഒറ്റപ്പാലം മുതൽ കൊച്ചി വരെ ലൊക്കേഷനുകൾ

Latest News

ഒക്ടോബർ ഒന്നുമുതൽ കേരളത്തിൽ മഴ കനക്കും; ആറ് ജില്ലകളിൽ മഞ്ഞ അലർട്ട്, ഇടിമിന്നലിനും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

വിഴിഞ്ഞം–നാവായിക്കുളം ഔട്ടർ റിങ് റോഡ് യാഥാർഥ്യത്തിലേക്ക്; 8,398 കോടി രൂപയുടെ പദ്ധതിക്ക് പാരിസ്ഥിതിക അനുമതി, 62.70 കിലോമീറ്റർ ദൈർഘ്യത്തിൽ റോഡ്

ട്രെയിനിൽ മദ്യവുമായി കയറി അതിക്രമം; യാത്രക്കാരെ അസഭ്യം പറഞ്ഞെന്ന് പരാതി, കോട്ടയത്ത് ആർപിഎഫ് 37കാരനെ കസ്റ്റഡിയിലെടുത്തു

ഗാന്ധിജയന്തി തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ, തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സർവീസ്

മുണ്ടംവേലി പി ആൻഡ് ടി ഫ്ലാറ്റ് നിർമാണത്തിൽ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് അനുമതി, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ പ്രാഥമിക അന്വേഷണം

വിയറ്റ്നാമിൽ ബൈക്ക് അപകടം; ജാർഖണ്ഡ് സ്വദേശികളായ യോഗ അദ്ധ്യാപകർക്ക് ദാരുണാന്ത്യം

പെരുവയിൽ നിർമ്മാണത്തിലിരിക്കുന്ന ചിപ്പ് ഫാക്ടറിയിൽ തീപിടിത്തം; എസിയിൽ നിന്നെന്ന് പ്രാഥമിക നിഗമനം

പൈലറ്റുമാർ തമ്മിൽ ഏറ്റുമുട്ടൽ, വിമാനം കുത്തനെ താഴേക്ക്; ദുബൈ–ടെൽ അവീവ് ഫ്ലൈദുബൈ വിമാനത്തിന് അടിയന്തര ലാൻഡിങ്, യാത്രക്കാരുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies