റിയാദ് : റിയാദ് ഓഐസിസി കൊല്ലം ജില്ലാ കമ്മിറ്റി ഓണാഘോഷവും, സൗദി നാഷണല്ഡേ ആഘോഷവും സംഘടിപ്പിച്ചു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാഗംത്വത്തിന്റെ അമ്പതാമത് വാര്‍ഷികവും ആഘോഷിച്ചു.
റിയാദ് അല്‍ മാസ് ആഡിറ്റോറിയത്തില്‍ പ്രസിഡന്റ് ബാലുക്കുട്ടന്റെ അധ്യക്ഷതയില്‍ നടന്ന ആഘോഷ പരിപാടി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടന ചെയ്തു. ട്രഷറര്‍ അബ്ദുല്‍ സലിം അര്‍ത്തിയില്‍ ആമുഖപ്രഭാഷണം നടത്തി. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം കൊടുത്തവരെ ചടങ്ങിൽ ആദരിച്ചു.
Comments