എൻഫീൽഡിനോട് മത്സരിക്കാൻ ഹോണ്ട എത്തുന്നു; പുതിയ ഹൈനസ്- സിബി350 അവതരിപ്പിച്ചു
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

എൻഫീൽഡിനോട് മത്സരിക്കാൻ ഹോണ്ട എത്തുന്നു; പുതിയ ഹൈനസ്- സിബി350 അവതരിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2020, 06:53 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : ഇടത്തരം 350-500 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്കുള്ള പ്രവേശനം ഗംഭീരമാക്കികൊണ്ട് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡിന്റെ പുതിയ ഹൈനസ് – സിബി350ന്റെ ആഗോള അനാവരണം നടന്നു. 9 പുതിയ പേറ്റന്റുകളോടെ വരുന്ന ഹൈനസ് – സിബി350 ഹോണ്ട ബിഗ്‌വിങ് ശ്രേണിയിലെ മൂന്നാമത്തെ ബിഎസ്6 മോഡലാണ്.

ഹോണ്ടയുടെ ഒറിജിനാല്‍റ്റിയും രൂപകല്‍പ്പനയുടെ കാലാതീതമായ ബോധവും ഗണ്യമായ സ്വഭാവവും കൂടി ചേര്‍ന്നതാണ് ഹൈനസ് – സിബി350. ഉയര്‍ന്നു നില്‍ക്കുന്ന മുന്‍ഭാഗവും, ഹാന്‍ഡില്‍ ബാറുകളും സസ്‌പെന്‍ഷനും വലിയ വീലുകളും ഹൈനസ് – സിബി 350ന് ആകര്‍ഷകമായ ലുക്ക് നല്‍കുന്നു. അതിശയകരമായ അലോയ് വീലുകള്‍ ഹൈനസ് – സിബി 350 ന്റെ അളവിന് ചേരുന്നു. വ്യത്യസ്തമായ ആധുനിക റോഡ്സ്റ്റര്‍ ലുക്കും, ക്രോം പ്ലേറ്റഡ് ഭാഗങ്ങളും വീതിയുള്ള പിന്‍ഭാഗ ടയറും ഗാംഭീര്യം നല്‍കുന്നു.

വലിയ കരുത്തേറിയ 350സിസി, എയര്‍ കൂള്‍ഡ് 4 സ്‌ട്രോക്ക് ഒഎച്ച്‌സി സിംഗിള്‍- സിലിണ്ടര്‍ എഞ്ചിനാണ് ഹൈനസ് – സിബി350ന്. പിജിഎം-എഫ്1 സാങ്കേതിക വിദ്യ പിന്തുണ നല്‍കുന്നു. ഇത് ഈ വിഭാഗത്തില്‍ ഏറ്റവും കൂടിയ, 3000 ആര്‍പിഎമ്മില്‍ 30 എന്‍എം ടോര്‍ക്ക് നല്‍കുന്നു. യാത്ര അനായാസമാക്കാന്‍ ഇത് ഉപകരിക്കുന്നു. സിലിണ്ടറില്‍ സ്ഥാപിച്ചിട്ടുള്ള പ്രധാന ഷാഫ്റ്റ് കോആക്‌സിയല്‍ ബാലന്‍സര്‍ പ്രൈമറി, സെക്കണ്ടറി വൈബറേഷന്‍ ഇല്ലാതാക്കുന്നു. ദീര്‍ഘ ദൂര യാത്രകളില്‍ റൈഡര്‍ക്ക് ഇത് സുഖം പകരുന്നു.

സ്മാര്‍ട്ട്‌ഫോണ്‍ വോയ്‌സ് കണ്‍ട്രോള്‍ സിസ്റ്റമാണ് മറ്റൊരു സവിശേഷത. റൈഡിംഗ് വേളയില്‍ തന്നെ ലോകവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കാം. കണക്റ്റ് ചെയ്ത് കഴിഞ്ഞാല്‍ ഹാന്‍ഡില്‍ ബാറിന്റെ ഇടതുവശത്തുള്ള കണ്‍ട്രോളിംഗ് സംവിധാനത്തിലൂടെ നിയന്ത്രിക്കാം. കോളുകള്‍ സ്വീകരിക്കാം, നാവിഗേഷന്‍, സംഗീതം, വരുന്ന സന്ദേശങ്ങള്‍ തുടങ്ങിയവയെല്ലാം ഉപയോഗിക്കാം. റൈഡിങിലെ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാന്‍ വിവരങ്ങള്‍ ഹെല്‍മറ്റ് ഹെഡ്‌സെറ്റിലൂടെ ലഭ്യമാക്കും.

സ്ലിപ്പര്‍ ക്ലച്ചും ഈ വിഭാഗത്തില്‍ ആദ്യത്തേതാണ്. ഗിയറുകള്‍ അനായാസം ഷിഫ്റ്റ് ചെയ്യാനാകുന്നു. അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ അനലോഗ് സ്പീഡോമീറ്റര്‍ യാത്രയില്‍ ഇന്റലിജന്റ് വിവരങ്ങള്‍ നല്‍കുന്നു. സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ബാറ്ററി വോള്‍ട്ടേജ് മീറ്റര്‍ തുടങ്ങിയ വിവരങ്ങളെല്ലാം നല്‍കുന്നു.

വാഹനത്തിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

Share
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies