ചരിത്രത്തിലെ കട്ടപ്പ, ദുർഗാദാസ് രത്തോർ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ചരിത്രത്തിലെ കട്ടപ്പ, ദുർഗാദാസ് രത്തോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2020, 07:06 pm IST
FacebookTwitterWhatsAppTelegram

മർവാറിലെ ഭരണാധികാരിയായിരുന്ന ജസ്വന്ത് സിംഗിന്റെ മന്ത്രി സഭയിലെ അംഗമായിരുന്ന അസ്കരൻ രത്തോറിന്റെ മകൻ ആണ് ദുർഗാദാസ് രത്തോർ. 1638 ആഗസ്റ്റ് 13 ന് ഒരു സാധാരണ കുടുംബത്തിൽ ജനിച്ചു.

നിരവധി യുദ്ധങ്ങളിൽ തന്റെ കഴിവും ധൈര്യവും തെളിയിച്ച ദുർഗാദാസ് രത്തോർ രാജാവിന്റെ പ്രിയപ്പെട്ടവരിൽ ഒരാൾ ആയി മാറി. 1678ൽ അഫ്ഗാനിസ്ഥാനിലിരിക്കെ ജസ്വന്ത് സിംഗ് മരിച്ചു. ഈ വാർത്ത അറിഞ്ഞ ഔറംഗസേബ് മർവാർ കീഴടക്കുവാനുള്ള ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് മനസിലാക്കുകയും മുഗൾ സാമ്രാജ്യത്തിന് കീഴെയുള്ള കൊച്ചു രാജ്യമാണ് മർവാർ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ജസ്വന്ത് സിംഗിന്റെ രണ്ട് പത്നിമാരും ആ സമയം ഗർഭിണികൾ ആയിരുന്നു. രണ്ടുപേരും ഓരോ ആൺകുട്ടികൾക്ക് ജന്മം നൽകിയെങ്കിലും അതിൽ ഒരു ആൺകുട്ടി മരിക്കുകയും മറ്റേ ആൺകുട്ടിക്ക് അജിത് സിംഗ് എന്ന പേര് നൽകുകയും ചെയ്തു. രണ്ട് റാണിമാരും അജിത് സിംഗും ഡൽഹിയിൽ ഔറംഗസേബിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. കിരീടവകാശിയായ അജിത് സിംഗിനെ രാജാവായി വാഴിക്കണം എന്ന മർവാർ ജനതയുടെ ആവശ്യത്തെ തുടർന്ന് അജിത് സിംഗ് ഇസ്ലാം മതം സ്വീകരിക്കുകയാണെങ്കിൽ മർവാറിന്റെ രാജാവായി അജിത് സിംഗിനെ പ്രഖ്യാപിക്കാം എന്ന് ഔറംഗസേബ് പറഞ്ഞു.

എന്നാൽ അതിൽ അപകടം മണത്ത രത്തോർ ജനങ്ങൾ ജോധ്പൂരിലേക്ക് റാണിമാരെയും മകനെയും മാറ്റുവാൻ ദുർഗാദാസിനൊപ്പം ചേർന്നു. അവർ ജോധ്പൂരിലേക്ക് പോകുന്ന വാർത്തയറിഞ്ഞ ഔറംഗസേബ് അവരെ പിടികൂടുന്നതിനായി തന്റെ സൈന്യത്തെ അയച്ചു. എന്നാൽ ദുർഗാദാസിന്റെ ശക്തിക്ക് മുന്നിൽ അവർക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല.

ഔറംഗസേബ് തന്റെ മകനായ മുഹമ്മദ് അക്ബറിനോട് (അക്ബർ II) മർവാറിലേക്ക് പോകുവാനും ആ രാജ്യത്തെ പൂർണമായും മുഗൾ സാമ്രാജ്യത്തിന് കീഴിൽ കൊണ്ടുവരാനും പറഞ്ഞു. സൈന്യത്തോടൊപ്പം മുഹമ്മദ് അക്ബർ (അക്ബർ II) മർവാറിലേക്ക് യാത്രയായി.

ആയിടെയാണ് അമുസ്ലിം ജനവിഭാഗത്തിന് ജാസിയ എന്നപേരിൽ ഔറംഗസേബ് നികുതി ഏർപ്പെടുത്തിയത്. നിരവധി ക്ഷേത്രങ്ങളും ആയിടെ ആക്രമിക്കപ്പെട്ടു. ഏകദേശം 20 വർഷത്തോളം മുഗളന്മാർ മർവാർ ഭരിച്ചു. ഇതിനിടയിൽ അജിത് സിംഗിനെ ദുർഗാദാസ് രത്തോർ ഗുജറാത്തിനും രാജസ്ഥാനും ഇടയിലെ സിറോഹി എന്ന കൊച്ചുനഗരത്തിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് യുദ്ധമുറകൾ എല്ലാം തന്നെ ദുർഗാദാസ് രത്തോർ അജിത് സിംഗിനെ പഠിപ്പിച്ചുകൊടുത്തു.

മുഗളന്മാർക്ക് നേരെ ദുർഗാദാസും സംഘവും അക്രമങ്ങൾ അഴിച്ചുവിട്ടുകൊണ്ടേയിരുന്നു. റാണിമാരെയും അജിത് സിംഗിനെയും തടവിലാക്കുന്നതിനായി ഔറംഗസേബ് മുഹമ്മദ് അക്ബറിനെ (അക്ബർ II) ഉപയോഗിച്ച് കരുക്കൾ നീക്കാൻ പോകുന്നു എന്ന് മനസ്സിലാക്കിയ ദുർഗാദാസ് മുഹമ്മദ്  അക്ബറുമായി (അക്ബർ II) ‘മുഗൾ സാമ്രാജ്യത്തിന്റെ തലവനായി മാറാൻ മുഹമ്മദ് അക്ബറിനെ (അക്ബർ II) സഹായിക്കാം’ എന്ന ധാരണയിലെത്തി.

എന്നാൽ ഇത് മനസിലാക്കിയ ഔറംഗസേബ് മുഹമ്മദ് അക്ബറിനെയും (അക്ബർ II) നാട്ടുകാരെയും തമ്മിൽ തെറ്റിക്കുന്നതിനായി തീരുമാനിച്ചു. അതിൽ ഔറംഗസേബ് വിജയിക്കുകയും ചെയ്തു. നാട്ടിൽ നിന്നും ഓടിപോകേണ്ടി വന്ന മുഹമ്മദ് അക്ബറിന്  (അക്ബർ II) അഭയം നൽകിയത് ദുർഗാദാസ് ആയിരുന്നു. മുഹമ്മദ് അക്ബറിന്റെ (അക്ബർ II) മക്കളെ ദുർഗാദാസ് മുസ്ലിം സമുദായത്തിന്റെ ചിട്ടയോടുകൂടി വളർത്തി. പിന്നീട് മുഹമ്മദ് അക്ബർ (അക്ബർ II) തന്റെ മക്കളെ രത്തോർ വിഭാഗത്തെ ഏൽപ്പിച്ച് പേർഷ്യയിലേക്ക് പോകുകയും 1706 മരണപ്പെടുകയും ചെയ്തു. മുഹമ്മദ് അക്ബറിന്റെ (അക്ബർ II) മരണത്തിന് ശേഷം രത്തോർ വിഭാഗവും ഔറംഗസേബും സമാധാന പാതയിൽ എത്തുകയുണ്ടായി. മുഹമ്മദ് അക്ബറിന്റെ (അക്ബർ II) രണ്ട് കുഞ്ഞുങ്ങളെയും ഔറംഗസേബിന് ദുർഗാദാസ് രത്തോർ കൈമാറി.

വൈകാതെ തന്നെ ഔറംഗസേബ് മരണമടഞ്ഞു. ഈ അവസരം മുതലെടുത്ത് അജിത് സിംഗിനെ ദുർഗാദാസ് മർവാറിന്റെ മഹാരാജാവാക്കി. രാജകുടുംബത്തിന്റെ സംരക്ഷകൻ ആയ ദുർഗാദാസ് ഈയൊരവസരത്തിന് വേണ്ടിയായിരുന്നു കാത്തിരുന്നത്.

1718 നവംബർ 22ന് ഉജ്ജയിനിലെ ക്ഷിപ്ര നദിയുടെ തീരത്ത് വെച്ച് 80-)o വയസ്സിൽ ദുർഗാദാസ് മരണപ്പെട്ടു. ദുർഗാദാസിനോടുള്ള ബഹുമാന സൂചകമായി ഇന്ത്യൻ ഗവണ്മെന്റ് സ്റ്റാമ്പുകളും നാണയങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

Tags: History
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies