അബുദാബി നഗരത്തിലെ പൊതു ബീച്ചുകളിൽ പ്രവേശനം രാവിലെ ഏഴുമണി മുതലാക്കി കുറച്ചു. തണുപ്പുകാലത്തിന് തുടക്കമായതോടെയാണ് പ്രവേശന സമയം പുനഃക്രമീകരിച്ചത്. വൈകിട്ട് അസ്തമയം വരെ ബീച്ചിൽ ചിലവഴിക്കാൻ അവസരമുണ്ട്. മുൻപ് രാവിലെ ആറുമണി മുതൽ ബീച്ചുകളിൽ പ്രവേശനമുണ്ടായിരുന്നു. മുനിസിപ്പാലിറ്റി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സാമൂഹികാകലം അടക്കമുള്ള എല്ലാ കോവിഡ് സുരക്ഷാ വ്യവസ്ഥകളും സന്ദർശകർ പാലിക്കണം.
Comments