ഭാര്യയുടെ മുറിവിന് പരിഹാരം കണ്ടപ്പോൾ രൂപപ്പെട്ട ബാൻഡ് എയ്ഡ്
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ഭാര്യയുടെ മുറിവിന് പരിഹാരം കണ്ടപ്പോൾ രൂപപ്പെട്ട ബാൻഡ് എയ്ഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2020, 09:30 pm IST
FacebookTwitterWhatsAppTelegram

ശരീരത്തിൽ മുറിവേൽക്കാത്തവരായി ആരും ഉണ്ടാകില്ല. ചെറുതും വലതുമായി നിരവധി മുറിവുകൾ ശരീരത്തിൽ ഏറ്റിട്ടുള്ളവരാണ് നാം എല്ലാവരും. ചെറിയ മുറിവുകൾ ഉണ്ടാകുമ്പോൾ വലിയ വെച്ചു കെട്ടുമായി നടക്കാൻ ഇഷ്ടമില്ലാത്തവരാണ് നമ്മിൽ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ ചെറിയ മുറിവുകളിൽ ബാൻഡ് എയ്ഡുകൾ ഒട്ടിക്കാറാണ് പതിവ്. മുറിവ് ഉണങ്ങാൻ നമ്മെ സഹായിക്കുന്ന ബാൻഡ് എയ്ഡുകളുടെ കണ്ടുപിടിത്തവും തുടർന്നുള്ള വിശേഷങ്ങളുമാണ് ജനം ടിവി.കോം വേൾഡ് ഓഫ് ഇൻവെൻഷൻസിന്റെ ഈ അദ്ധ്യായത്തിൽ നാം പരിചയപ്പെടാൻ പോകുന്നത്.

നാം കുരുന്നത് പോലെ വൈദ്യശാസ്ത്രത്തിന്റെ പുരോഗതിയ്‌ക്കായി കണ്ടെത്തിയ ഒന്നല്ല ബാൻഡ് എയ്ഡുകൾ. മറിച്ച് ഒരു ഭർത്താവ് ഭാര്യയുടെ പ്രശ്‌നത്തിന് പരിഹാരം കണ്ടപ്പോൾ രൂപപ്പെട്ട ഒന്നാണ് ഇത്. അമേരിക്കക്കാരനായ ഏർലി ഡിക്‌സനാണ് ബാൻഡ് എയ്ഡുകൾ കണ്ടുപിടിച്ചത്. ജോൺസൺ ആന്റ് ജോൺസൺസ് കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. ഇതിനിടെ 1917 ലാണ് ഡിക്‌സൻ ജോസഫൈനെ വിവാഹം ചെയ്യുന്നത്.

പെട്ടെന്ന് മുറിവുണ്ടാകുന്ന ശരീര പ്രകൃതിയായിരുന്നു ജോസഫൈന്റേത്. ഭക്ഷണം പാകം ചെയ്യുമ്പോഴും , മറ്റ് ജോലികൾ ചെയ്യുമ്പോഴുമെല്ലാം നിരവധി മുറിവുകളാണ് ജോസഫൈന്റെ കൈകളിൽ ഉണ്ടാകുക. ഇത് ഏർലി ഡിക്‌സനെ വല്ലാതെ വിഷമത്തിലാഴ്‌ത്തി. ഇതിന് പുറമേ മുറിവുണ്ടാകുമ്പോഴെല്ലാം മരുന്ന് തേടിപോകാനും ബാൻഡേജ് കെട്ടാനും ഏർലി ഡിക്‌സൻ ഏറെ ബുദ്ധിമുട്ടി. ഏകദേശം മൂന്ന് വർഷത്തോളം കാലം ഈ വിഷമം തുടർന്നു. 1920 ലാണ് ഡിക്‌സൻ ബാൻഡ്എയ്ഡ് കണ്ടുപിടിച്ചത്.

1920 ലെ ഒരു ഒഴിവ് ദിവസം ഡിക്‌സൻ ടേപ്പ് മുറിച്ച് അതിൽ കോട്ടൻ തുണിയുടെ ചതുര കഷ്ണം ഒട്ടിച്ച് ആദ്യത്തെ ബാൻഡ് എയ്ഡ് ഉണ്ടാക്കി. പിന്നീട് ജോസഫൈന് മുറിവു പറ്റുമ്പോഴെല്ലാം ഏർലി ഡിക്‌സൻ റെഡിമെയ്ഡ് ബാൻഡ് എയ്ഡ് മുറിവിൽ ഒട്ടിച്ച് ഉപയോഗിക്കുകയും ചെയ്തു. കുറച്ച് നാളുകൾക്ക് ശേഷം അദ്ദേഹം തന്റെ കണ്ടുപിടിത്തത്തെക്കുറിച്ച് കമ്പനി മുതലാളിയോട് പറഞ്ഞു. എന്നാൽ ആദ്യം കമ്പനിയ്‌ക്ക് അതിൽ വലിയ താത്പര്യമൊന്നും തോന്നിയില്ലെങ്കിലും അദ്ദേഹം സ്വയം അത് ഉപയോഗിച്ച് കാണിച്ചു കൊടുത്തതോടെ അവർക്കും അതിൽ താത്പര്യം ജനിച്ചു. തുടർന്ന് ബാൻഡ് എയ്ഡ് എന്ന ലേബലിൽ കമ്പനി ബാൻഎയ്ഡുകൾ നിർമ്മിച്ച് വിൽപ്പന ആരംഭിച്ചു.

രണ്ടര ഇഞ്ച് വീതിയും 18 ഇഞ്ച് നീളവുമുള്ള ബാൻഡ് എയ്ഡുകളായിരുന്നു ആദ്യകാലത്ത് നിർമ്മിച്ചിരുന്നത്. ഇത്രയും വലിപ്പം ഉള്ളതുകൊണ്ടുതന്നെ വളരെ ചുരുങ്ങിയ എണ്ണം മാത്രമാണ് അന്നത്തെ കാലത്ത് വിറ്റു പോയിരുന്നത്. പിന്നീട് 1924 മുതൽ യന്ത്രങ്ങൾ ഉപയോഗിച്ച് കൂടുതൽ സൗകര്യപ്രദമായ ബാൻഡ് എയ്ഡുകൾ നിർമ്മിയ്ച്ചു. ഇതോടെ വിൽപ്പനയും കുതിച്ചുയർന്നു. 2001 ല കണക്കുകൾ പ്രകാരം വർഷം തോറും 100 കോടി രൂപയുടെ ബാൻഡ് എയിഡുകൾ വിൽപ്പന നടത്തിയിരുന്നു എന്നാണ് വിവരം.

ബാൻഡ് എയ്ഡ് എന്ന മഹത്തായ കണ്ടുപിടുത്തത്തിന്റെ പിതാവായ ഡിക്‌സൺ തന്റെ അവസാന കാലം വരെ ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ ഭാഗമായിരുന്നു. വിരമിയ്‌ക്കുന്നത് വരെ അദ്ദേഹം കമ്പനിയുടെ വൈസ് പ്രസിഡന്റായും, വിരമിച്ച ശേഷം ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിയ്ച്ചിട്ടുണ്ട്. 1961 സെപ്തംബർ 22 നാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്.

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

ഒടുവില്‍ കാത്തിരിപ്പ് അവസാനിച്ചു! ഫ്രാന്‍സിന്റെ പരിശീലകനായി സിനദിന്‍ സിദാന്‍

തുടര്‍ച്ചയായ തോല്‍വികള്‍ക്ക് വിരാമമിടാന്‍ ഇന്ത്യ; ഇന്ന് സിംബാബ്വെയെക്കെതിരെ ടി20 പോരാട്ടം

നടിയെ ആക്രമിച്ച കേസ്: ശിക്ഷാവിധി മരവിപ്പിക്കില്ല; വടിവാൾ സലീം, പ്രദീപ് എന്നീ രണ്ട് പ്രതികളുടെ കൂടി അപ്പീൽ ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ യെല്ലോ അലർട്ട്

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; ഡല്‍ഹി ക്യാപിറ്റല്‍സ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

വേളാങ്കണ്ണി തീർഥാടകർക്കായി എറണാകുളത്ത് നിന്ന് പ്രത്യേക ട്രെയിൻ; ഓഗസ്റ്റ് 27 മുതൽ സർവീസ്

വി. കുഞ്ഞികൃഷ്ണൻ അനുഭാവിയുടെ ചെമ്മീൻ കൃഷി ഷെഡ്ഡിന് തീയിട്ടെന്ന് പരാതി;ടി.ഐ. മധുസൂദന്റെ അറിവോടെയെന്ന് ആരോപണം; പോലീസിൽ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies