ചാറ്റ് ചെയ്യുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ ?
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ചാറ്റ് ചെയ്യുമ്പോൾ ഇതൊക്കെ ശ്രദ്ധിക്കാറുണ്ടോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 04:37 pm IST
FacebookTwitterWhatsAppTelegram

ചാറ്റ് ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല. വെറുമൊരു ടൈം പാസ്സിന് ചാറ്റുന്നവർ മുതൽ ഒഫീഷ്യൽ കാര്യങ്ങൾ വരെ ചർച്ച ചെയ്യുന്നവർ ഉണ്ട് ഇക്കൂട്ടത്തിൽ. നേരിട്ട് കണ്ട് മിണ്ടുന്നതിനേക്കാൾ പലർക്കുമിഷ്ടം ചാറ്റ് ചെയ്ത് സംസാരിക്കാൻ ആണ്. ചാറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതും അതേ സമയം ചാറ്റ് രസകരമാക്കുന്നതിനും ചില വിദ്യകൾ ഉണ്ട്. ആ വിദ്യകൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

വെറുമൊരു ‘hi’ അയ്‌ക്കുന്നതിന് പകരം ‘hi, എന്തൊക്കെ ഉണ്ട് വിശേഷങ്ങൾ ?’ എന്ന് ചോദിക്കുക. സൗഹൃദങ്ങൾ തമ്മിൽ ആകുമ്പോൾ ഇത്തരം ഫോർമാലിറ്റിയുടെ ആവശ്യമേ ഇല്ല.

ഒരാൾ എന്തെങ്കിലും കാര്യം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ‘mmm, aaa, kkk’ എന്നീ വാക്കുകൾ പരമാവധി ഒഴിവാക്കുക. ഇത്തരം വാക്കുകൾ സംഭാഷണം തുടർന്ന് പോവാൻ സഹായിക്കുന്നില്ല. ഒരാളോട് സംസാരിക്കുമ്പോൾ 100% നമ്മൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് അവർക്ക് തോന്നുന്ന രീതിയിൽ ആയിരിക്കണം നമ്മുടെ മറുപടി.

പറഞ്ഞുകൊണ്ടിരിക്കുന്ന വിഷയം ആവസാനിച്ചാൽ സംഭാഷണം തുടരാൻ നമ്മൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ രണ്ടുപേർക്കും ഇഷ്ടമുള്ള വിഷയം നമ്മൾ തന്നെ തിരഞ്ഞെടുക്കുക.

അവർ ചാറ്റ് ചെയ്യുന്ന വിഷയം നിങ്ങൾക്ക് മടുപ്പ് ഉണ്ടാക്കുന്നതാണെങ്കിൽ രസകരമായ വിഷയങ്ങളിലേക്ക് സംഭാഷണത്തെ വഴി തിരിച്ച് വിടുക.

ചിലർ വെറുമൊരു സംഭാഷണത്തിന് മാത്രമായിരിക്കില്ല, സങ്കടമുള്ള സമയങ്ങളിൽ ഒരു താങ്ങിന് വേണ്ടിയും മിണ്ടുന്നവർ ഉണ്ട്. ആ സമയങ്ങളിൽ നമുക്ക് എന്ത് തിരക്കുണ്ടെങ്കിലും അവർ പറയുന്ന കാര്യങ്ങൾ കേൾക്കുകയും ആശ്വസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുക. അവരെ വേദനിപ്പിക്കാത്ത രീതിയിൽ, അവരെ സപ്പോർട്ട് ചെയ്ത് കൊണ്ട് സംസാരിക്കുക.

എല്ലാ ദിവസവും എല്ലാ നേരവും മിണ്ടുന്നതിന് പകരം ഇടക്കൊക്കെ കുറച്ച് സമയം മിണ്ടാതിരിക്കുക. അതെന്തിനാ എന്നല്ലേ, പറയാം. നമ്മൾ എപ്പോഴും മിണ്ടിയാൽ   നമുക്ക് ഒരു വില ഉണ്ടാവുകയില്ല. ഒന്നില്ലേലും നമ്മളും മനുഷ്യന്മാരല്ലേ. എന്നിരുന്നാലും നമുക്ക് അയക്കുന്ന മെസ്സേജിന് അപ്പോൾ തന്നെ റിപ്ലൈ നൽകാനും ശ്രമിക്കണം. ബന്ധങ്ങൾക്കിടയിൽ ജാഡയ്‌ക്ക് സ്ഥാനമുണ്ടോ ? ഇല്ല.

എപ്പോഴും ടെക്സ്റ്റ് മെസേജുകൾ അയക്കാതെ ശബ്ദ സന്ദേശങ്ങളോ ഇമോജിയോ സ്റ്റിക്കറുകളോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ചാറ്റുകൾ എപ്പോഴും രസകരമായിരിക്കണം.

Tags: whatsappinstagramtelegram
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

കാനഡയിൽ പഞ്ചാബി യുവതി കൊല്ലപ്പെട്ടു; ലിവിങ് പങ്കാളിയായ ഇന്ത്യൻ യുവാവ് അറസ്റ്റിൽ

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies