രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി സര്‍വ്വദാ സജ്ജം; വ്യോമസേനാ മേധാവി
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കായി സര്‍വ്വദാ സജ്ജം; വ്യോമസേനാ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2020, 12:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ സര്‍വ്വദാ സജ്ജമായ സേനയാണ് ഇന്ത്യന്‍ വ്യോമസേനയെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ പറഞ്ഞു. 88-ാം മത് വ്യോമസേനാ ദിനത്തില്‍ സേനാംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു വ്യോമസേനാ മേധാവി. ഗാസിയാബാദിലെ ഹിന്‍ഡാന്‍ വ്യോമതാവളത്തിലാണ് ഇത്തവണത്തെ വ്യോമസേനാ ദിനാഘോഷം നടക്കുന്നത്.

56 വിമാനങ്ങള്‍ അണിനിരന്ന അഭ്യാസപ്രകടനങ്ങള്‍ക്ക് മുന്നോടിയായാണ് സേനാ മേധാവി സന്ദേശം നല്‍കിയത്. ഏതു പ്രതികൂല സാഹചര്യത്തിലും രാജ്യസുരക്ഷയ്‌ക്ക് ഒരു കോട്ടവും വരുത്താതെ സംരക്ഷിക്കാന്‍ ഇന്ത്യന്‍ വ്യോമസേന സദാ സജ്ജമാണെന്ന്  ബദൗരിയ പറഞ്ഞു. 89-ാം വര്‍ഷത്തിലേക്ക് കടക്കുന്ന വ്യോമസേന സാങ്കേതികമായും സൈനികമായും വിപ്ലവകരമായ പരിവര്‍ത്തന പാതയിലാണെന്നും ബദൗരിയ അഭിപ്രായപ്പെട്ടു. ഇന്ത്യയെ ലോകോത്തര വ്യോമസേനാ ശക്തിയാക്കിമാറ്റിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. മാത്രമല്ല എല്ലാ സേനാ വിഭാഗങ്ങളുടേയും ദൗത്യങ്ങള്‍ക്ക് ശക്തിപകരാനും വ്യോമസേന സജ്ജമാണെന്നും ബദൗരിയ വ്യക്തമാക്കി.

ലഡാക്ക് അതിര്‍ത്തിയിലെ പ്രശ്‌നങ്ങളില്‍ ചൈനയുടെ ഏതു നീക്കത്തിനും ഉടന്‍ മറുപടി നല്‍കാന്‍ വ്യോമസേനാംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. നമ്മുടെ ആയുധസജ്ജമായ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലെവിടേയും കുറഞ്ഞ സമയത്തിനുള്ളില്‍ എത്താവുന്ന വിധം കേന്ദ്രീകരിച്ചു കഴിഞ്ഞു. ഇന്ത്യന്‍ കരസേനയ്‌ക്ക് ഏതു സമയത്തും ആകാശമാര്‍ഗ്ഗം സുരക്ഷയൊരുക്കലിനാണ് പ്രഥമ പരിഗണനയുള്ളതെന്നും ബദൗരിയ പറഞ്ഞു.

Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies