ലണ്ടന്‍: ബ്രിട്ടനിലെ കൊറോണ വ്യാപനം സര്‍വ്വകലാശാലാ കേന്ദ്രങ്ങളേയും ബാധിക്കുന്നു. നിലവില്‍ അദ്ധ്യയനം ആരംഭിച്ച കേന്ദ്രങ്ങളിലാണ് കൊറോണ വ്യാപനം ഉണ്ടായിരിക്കുന്നത്. പഠന മേഖലകളില്‍ ഇളവുകള്‍ വന്നതോടെ മിക്കവാറും കോളേജുകളെല്ലാം പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുകയാണ്.
പ്രധാനപ്പെട്ട പല സര്‍വ്വകലാശാലകളിലും പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിന്റെ ഭാഗമായി നടന്ന ചടങ്ങുകളിലൂടെയാണ് കൊറോണ ബാധ വ്യാപകമായതെന്ന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രോഗ ലക്ഷണങ്ങളുള്ള വിദ്യാര്‍ത്ഥികളോട് സ്വയം നിരീക്ഷണത്തില്‍ പോകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ലണ്ടന്‍ ബ്രിഡ്ജിനടുത്തുള്ള സര്‍വ്വകലാശാലയിലെ സ്റ്റുഡന്‍സ് ബാറില്‍ നിശാ പരിപാടി നടത്തിയതിലൂടേയും നിരവധി പേര്‍ക്ക് കൊറോണ ബാധയുണ്ടായതായും ആരോഗ്യവകുപ്പറിയിച്ചു.















