റിയാദ്: റിയാദ് കിങ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി അലി യൂസഫാണെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തില്‍ അലി യൂസഫിന്റെ ഭാര്യയ്‌ക്കും മൂന്ന് മക്കള്‍ക്കും പരിക്കേറ്റു. ഉംറ തീര്‍ഥാടനത്തിനായി വിമാനത്താവളത്തിലെത്തിയതായിരുന്നു കുടുംബം. പരിക്കേറ്റ രണ്ട് മക്കളുടെ നില ഗുരുതരമാണെന്നാണ് വിവരം. ശനിയാഴ്ചയാണ് വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. മക്കയും മദീനയും സന്ദര്‍ശിക്കാനെത്തിയവരും ഉംറ തീര്‍ഥാടകരും ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടതായും 309 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാന്‍ അനുകൂല ഹൂതികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആരോപണം. ഹൂതികള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കുമെന്നും സഖ്യസേന മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. കൊല്ലപ്പെട്ടവരില്‍ നാല് സൗദി പൗരന്മാരും രണ്ട് ബംഗ്ലാദേശ് സ്വദേശികളും ഉള്‍പ്പെടുന്നു. അമേരിക്ക, ജോര്‍ദാന്‍, പലസ്തീന്‍, സിറിയ, സുഡാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോ പൗരന്മാരും മരിച്ചവരിലുണ്ടെന്നാണ് വിവരം.
Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…
https://whatsapp.com/channel/0029Va4LMqWE50UdrVhraq0y
മക്കയിലേക്ക് യാത്ര ചെയ്യാനായി വിമാനത്താവളത്തില്‍ കാത്തുനിന്ന നിരവധി തീര്‍ഥാടകര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി രണ്ട് ഡോക്ടര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു.















