നമ്മൾ കഴിക്കുന്ന ഭക്ഷണ പദാർഥങ്ങളുടെ ഗുണങ്ങളെ പറ്റി എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? എന്തിനാണ് ഭക്ഷണം കഴിക്കുന്നതെന്ന് ചോദിച്ചാൽ പലരും നൽകുന്ന രസകരമായ മറുപടിയാണ് വിശക്കുമ്പോൾ കഴിക്കുന്നു എന്ന്. എന്നാൽ ഓരോ ഭക്ഷണത്തിന്റെയും ഗുണവും ദോഷവും അറിഞ്ഞുവേണം നാം കഴിക്കാൻ. ജിമ്മിൽ പോകുന്ന പലർക്കും സുപരിചിതമായ ഒന്നാണ് മുട്ട. പ്രോട്ടീൻ അടങ്ങിയ ഒരു ഭക്ഷണ പദാർത്ഥം എന്നായിരിക്കും അവരുടെയും അഭിപ്രായം. പോഷകാഹാര ഭക്ഷണങ്ങളിൽ നിന്നും ഒഴിച്ച് കൂടാൻ സാധിക്കാത്ത ഒന്നാണ് മുട്ട. നിരവധി പോഷക ഗുണങ്ങൾ ഉള്ള മുട്ടയുടെ വിശേഷങ്ങൾ നോക്കാം.
മുട്ട കഴിക്കുന്നതിലൂടെ വിശപ്പ് കുറയുന്നു. കൂടുതൽ വിശദമായി പറഞ്ഞാൽ പ്രോട്ടീൻ കലവറയായ മുട്ട കഴിക്കുന്നതിലൂടെ ദീർഘനേരം വിശപ്പ് ഇല്ലാതിരിക്കുന്നു. പ്രഭാതഭക്ഷണത്തിൽ മുട്ടയോടൊപ്പം ബ്രഡോ, ഓറഞ്ച് ജ്യൂസോ ചേർക്കുന്നത് നല്ലതാണ്.
ശരീരത്തിലെ ഓക്സിജൻ വാഹകരായ ഇരുമ്പിന്റെ അംശം കുറയുന്നത് ക്ഷീണം, തലവേദന, അസ്വസ്ഥത എന്നിവ ഉണ്ടാകാൻ കാരണമാകുന്നു. മുട്ടയുടെ മഞ്ഞക്കുരുവിൽ ജെംസ് അയേൺ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ മുട്ടയുടെ മഞ്ഞക്കുരു കഴിക്കുന്നതിലൂടെ ശരീരത്തിൽ ഇരുമ്പിന്റെ അംശം ഉണ്ടാവുകയും ഇരുമ്പിന്റെ അഭാവം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാവുകയും ചെയ്യുന്നു.
ഓർമ്മ ശക്തി കൂട്ടുവാനും മുട്ടയ്ക്ക് സാധിക്കും. മുട്ടയിൽ അടങ്ങിയിരിക്കുന്ന ക്ലോറിൻ ആണ് ഇതിന് സഹായിക്കുന്നത്. ഗർഭിണികൾ മുട്ട കഴിയ്ക്കുന്നത് കുഞ്ഞിന്റെ മസ്തിഷ്ക വികാസത്തിനും മറ്റും സഹായിക്കും. കുട്ടിയുടെ ബുദ്ധി വികാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമയം ഇതാണ്. അതിനാൽ തന്നെ ഗർഭിണികൾ തങ്ങളുടെ ഭക്ഷണത്തിൽ മുട്ട നിർബന്ധമായും ഉൾപ്പെടുത്തേണ്ടത് ആണ്.
ശരീര ഭാരം കുറയ്ക്കാൻ ഉള്ള ഒരു ഉപാധി കൂടിയാണ് മുട്ട. പ്രഭാത ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് വളരെ നല്ലത് ആണെന്ന് ആണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
Comments