റിയാദ്: സൗദി അറേബ്യയിൽ ദിവസേനയുള്ള കൊറോണ വൈറസ് കേസുകൾ എണ്ണം കുറയുന്നതായി ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 323 പുതിയ കൊറോണ കേസുകളും, 25 മരണങ്ങളും, 593 രോഗമുക്തിയും ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചു.
പുതിയ കണക്കുകൾ പ്രകാരം സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 339267 ഉം, മരണസംഖ്യ 5043 ഉം, രോഗമുക്തി 325330 ആയതായി മന്ത്രാലയം അറിയിച്ചു.
നിലവിൽ 8894 കേസുകൾ ചികിൽസയിൽ ഉള്ളതിൽ 826 എണ്ണം ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി
Comments