റിയാദ്: സൗദി അറേബ്യയിൽ 348 പുതിയ കൊറോണ വൈറസ് കേസുകൾ ആണ് പുതിയതായി രജിസ്റ്റർ ചെയ്തത്. ഏപ്രിലിനുശേഷം ദിവസേന റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ കേസാണ് ഇത് എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
25 മരണങ്ങളും 509 രോഗമുക്തിയും
പുതുതായി സ്ഥിരീകരിച്ചതിടെ അകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 339615 ഉം, മരണങ്ങൾ 5068 ഉം, രോഗമുക്തി 325839 ഉം കടന്നു. ഇതോടെ രോഗമുക്തി നിരക്ക് 95.94 ശതമാനമായി ഉയർന്നു. നിലവിൽ ചികിത്സയിൽ കഴിയുന്ന 8708 കേസുകളിൽ 842 എണ്ണം ഗുരുതരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Comments