മലപ്പുറം: താനൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ 11 പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
മലപ്പുറം താനൂരിൽ ചാഞ്ചേരിപ്പറമ്പിൽ ഇന്ന് പുലർച്ചെ 6 മണിയോടെയാണ് തെരുവുനായ ആക്രമണം ഉണ്ടായത്. സമാനമായ രീതിയിൽ രണ്ടായ്ച മുൻപും പ്രദേശത്ത് ഒരു കുട്ടിയെ നായ ആക്രമിച്ചിരുന്നു. തിരൂർ, പൊന്നാനി, താനൂർ മേഖലകളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരുവുനായ ആക്രമണം രൂക്ഷമാണ്. നിരവധി തവണ നാട്ടുകാർ അധികൃതർക്ക് പരാതി നൽകിയെങ്കിലും ബന്ധപ്പെട്ടവർ യാതൊരുവിധ നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
Comments