കൊച്ചി : ശബരിമല വിമാനത്താവളത്തിനെന്ന പേരിൽ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. നഷ്ടപരിഹാരം കോടതിയിൽ കെട്ടിവയ്ക്കാമെന്ന സർക്കാരിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചില്ലെന്ന് കോടതി പറഞ്ഞു. ബിലീവേഴ്സ് ചർച്ചിനായി അയന ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ഉത്തരവ്.
ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് കോടതയിയിൽ നിൽക്കുകയാണ്. അതിനാൽ 2263 ഏക്കർ ഭൂമി നഷ്ടപരിഹാര തുക കോടതിയിൽ കെട്ടി വച്ചുകൊണ്ട് ഏറ്റെടുക്കാൻ കോട്ടയം കളക്ടർക്ക് നിർദ്ദേശം നൽകിക്കൊണ്ടായിരുന്നു സർക്കാർ ഉത്തരവ് ഇറക്കിയത്. റവന്യു സെക്രട്ടറിയാണ് ഇക്കഴിഞ്ഞ ജൂണിൽ ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഈ ഉത്തരവിലെ നഷ്ടപരിഹാരതുക കോടതിയിൽ കെട്ടിവച്ച് തുടർ നടപടികൾ സ്വീകരിക്കണമെന്ന പ്രധാന ഭാഗമാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഇതോടെ ചെറുവള്ളിയിൽ വിമാനത്താവളം നിർമ്മിക്കാൻ തയ്യാറെടുക്കുന്ന സർക്കാരിന് വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
Comments