ശ്രീനഗര്‍: വാണിജ്യ രംഗത്ത് തരംഗമാവാന്‍ ജമ്മുകശ്മീര്‍ പരമ്പരാഗത മേഖല. ഇന്ത്യയിലെ ഏറ്റവും മികച്ച പരമ്പരാഗത കൈത്തറി വസ്ത്രനിര്‍മ്മാണ മേഖലയാണ് ജമ്മുകശ്മീര്‍. ലോകം മുഴുവന്‍ ജമ്മുകശ്മീര്‍ മേഖലയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ സംവിധാനമായി. ആഗോളതലത്തിലെ ഓണ്‍ലൈന്‍ രംഗത്തെ വമ്പന്മാരായ ഫ്ലിപ്പ് കാർട്ട് സര്‍ക്കാറുമായി ധാരണയിലെത്തിയത്.
ജമ്മുകശ്മീരിലെ എല്ലാ പരമ്പരാഗത കൈത്തറി കരകൗശലമേഖലയിലെ കലാകാരന്മാരുടെ ഉല്‍പ്പന്നങ്ങള്‍ ഇനി ലോകത്തിലെവിടേയും ലഭ്യമാക്കും. ജമ്മുകശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്ഹയുമൊത്താണ് ഫ്ലിപ്പ് കാർട്ട് പ്രതിനിധികള്‍ കരാര്‍ ഒപ്പിട്ടത്. കശ്മീരിലെ വസ്തുക്കള്‍ ഇടനിലക്കാരിലൂടെ കടന്ന് കര്‍ഷകര്‍ക്കും കലാകാരന്മാര്ക്കും ഒന്നും ലഭിക്കാത്ത അവസ്ഥയാണ് ഇതിലൂടെ പരിഹരിക്കപ്പെടുന്നത്. സ്വന്തം ഉല്‍പ്പന്നങ്ങള്‍ക്ക് നല്ല വില ലഭിക്കുന്നതൊപ്പം ധാരാളം ആളുകള്‍ സ്വന്തം ഉല്‍പ്പന്നങ്ങള്‍ കാണുമെന്ന ഗുണവും ഓണ്‍ലൈന്‍ മാര്‍ക്കറ്റിലൂടെ ലഭിക്കുമെന്നും മനോജ് സിന്‍ഹ വ്യക്തമാക്കി.
Comments