ഫ്ലോറിഡ: അമേരിക്കയിലെ കൊറോണ പ്രതിരോധം ശക്തമാണെന്നും ഇത് മനുഷ്യന് സൃഷ്ടിച്ച ഭയാനക പ്രതിഭാസമാണെന്നും ഡൊണാള്‍ഡ് ട്രംപ്.
ചൈന അമേരിക്കയോട് കാണിച്ച ക്രൂരത പൊറുക്കില്ലെന്നും ട്രംപ് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഫ്ലോറിഡയിലെ ഒകാലയിലാണ് ഇന്നലെ ട്രംപിന്റെ പ്രചാരണ പരിപാടി നടന്നത്.
‘കൊറോണ ലോകം മുഴുവന്‍ പരത്തിയത് ചൈനയാണ്. എന്നാല്‍ ചൈനയ്ക്ക് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും ഒരു അറിവുമില്ല. ആരും ഇതുപോലൊരു അവസ്ഥ കണ്ടിട്ടില്ല. ഇത്തരമൊരു സാഹചര്യം ഉണ്ടാകുമെന്ന് ആര്‍ക്കും യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. എന്നാല്‍ പ്ലേഗിനെ ഇല്ലാതാക്കിയപോലെ നാം ഇതിനേയും നശിപ്പിക്കും. രണ്ടു ലക്ഷം പേരെ നമുക്ക് നഷ്ടമായിരിക്കുകയാണ്. ചൈന നമ്മോട് കാണിച്ച ക്രൂരത നാം ഒരിക്കലും മറക്കില്ല’ ട്രംപ് പറഞ്ഞു.
Comments