പാദങ്ങൾ വിണ്ടു കീറുക എന്നത് കുട്ടികളും മുതിർന്നവരും ഒരു പോലെ നേരിടുന്ന ഒരു പ്രശ്നമാണ് . പാദങ്ങളിൽ ഉണ്ടാകുന്ന വിണ്ടു കീറൽ , പാദങ്ങളുടെ ഭംഗി ഇല്ലാതാക്കുകയും അതുപോലെ തന്നെ ചിലപ്പോൾ ഇവ ആഴത്തിൽ ഉള്ള മുറിവുകൾ ആവുകയും വേദന ഉണ്ടാക്കുകയും ചെയ്യുന്നു . പാദങ്ങളുടെ വിണ്ടു കീറൽ പരിഹരിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങൾ ഇവയൊക്കെയാണ്
യൂറിയ , സാലിസിലിക് ആസിഡ് , ആൽഫ ഹൈഡ്രോക്സി ആസിഡ്സ് എന്നിവ അടങ്ങിയിട്ടുള്ള കാലിൽ പുരട്ടാനുള്ള ക്രീമുകൾ വാങ്ങുക . രാവിലെ തന്നെ കാലുകൾ വൃത്തിയാക്കി ക്രീം പുരട്ടുന്നത് ഗുണം ചെയ്യും . ദിനവും മൂന്നോ നാലോ പ്രാവശ്യം വിണ്ടു കീറൽ ഉള്ള സ്ഥലങ്ങളിൽ ക്രീം പുരട്ടി മസ്സാജ് ചെയ്യുക . പുറത്തിറങ്ങുമ്പോൾ പാദങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ ഉള്ള ഷൂസ് ധരിക്കാൻ ശ്രദ്ധിക്കുക .
പാദങ്ങൾ വിണ്ടു കീറി ഇരിക്കുന്ന ഭാഗത്തെ തൊലിക്ക് നല്ല കട്ടിയായിരിക്കും . അതിനാൽ പാദങ്ങൾ നന്നായി നനച്ചതിന് ശേഷം മാത്രം അടർന്നിരിക്കുന്ന കോശങ്ങൾ നീക്കാൻ ശ്രമിക്കുക . പാദങ്ങൾ കുതിർക്കാൻ വേണ്ടി ചെറു ചൂടുവെള്ളത്തിൽ സോപ്പ് വെള്ളം ഒഴിച്ച് ഇരുപത് മിനിറ്റ് നേരത്തേക്ക് മുക്കി വെക്കുക . ശേഷം സ്ക്രബ്ബർ , പ്യൂമിങ് സ്റ്റോൺ എന്നിവ ഉപയോഗിച്ച് നന്നായി ഉരച്ചു വൃത്തിയാക്കുക . പാദങ്ങൾ നന്നായി കഴുകിയതിന് ശേഷം ക്രീം ഉപയോഗിച്ച് നന്നായി മസ്സാജ് ചെയ്യുക .
പാദങ്ങൾ വിണ്ടു കീറുന്നതിന് നല്ലൊരു പരിഹാരം ആണ് തേൻ . തേനിൽ ആന്റിബാക്റ്റീരിയൽ , ആന്റിമൈക്രോബിയൽ ഗുണങ്ങൾ ഉള്ളതിനാൽ , പാദങ്ങളുടെ ഈർപ്പം നിലനിർത്താനും , അണുബാധ ഉണ്ടാവാതെ നോക്കാനും സഹായിക്കും . വിണ്ടു കീറൽ ഉള്ള ഭാഗത്ത് തേൻ പുരട്ടുന്നത് മുറിവുകൾ വൃത്തിയാക്കുകയും ഈർപ്പം നിലനിർത്തുകയും ചെയ്യും .
വരണ്ട ചർമ്മം , എക്സിമ , സോറിയാസിസ് എന്നിവക്ക് പരിഹാരമായി നിർദേശിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ . അതിനാൽ തന്നെ പാദങ്ങൾ വിണ്ടു കീറുന്നതിനും ഒരുത്തമ പരിഹാരമാണ് വെളിച്ചെണ്ണ . ആന്റിബാക്റ്റീരിയൽ ഗുണങ്ങൾ ഉള്ളതിനാൽ മുറിവുകളിൽ അണുബാധ ഉണ്ടാവാതെ സംരക്ഷിക്കും . കൂടാതെ പാദങ്ങളിലെ ചർമ്മത്തിൽ ഈർപ്പം നിലനിർത്തുകയും ചെയ്യും .
Comments