തായ്‌വാനെതിരെ പടനീക്കം; തെക്കൻ തീരത്ത് വൻ സൈനിക സന്നാഹവുമായി ചൈന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

തായ്‌വാനെതിരെ പടനീക്കം; തെക്കൻ തീരത്ത് വൻ സൈനിക സന്നാഹവുമായി ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2020, 01:17 pm IST
FacebookTwitterWhatsAppTelegram

ബീജിംഹ്: പരമ്പരാഗത ശത്രുവായി ചൈന മുദ്രകുത്തിയിരിക്കുന്ന തായ്‌വാനെതിരെ പടനീക്കം നടക്കുന്നതായി സൂചന. തെക്കൻ ചൈനാ കടൽ തീരത്ത് കൂടുതൽ സൈന്യത്തെ വിന്യസിപ്പിക്കുന്നതാണ് തായ്‌വാൻ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. കാനഡയുടെ കാൻവാ ഡിഫൻസ് റിവ്യൂ എന്ന വാർത്താ ഏജൻസിയാണ് ഉപഗ്രഹചിത്രസഹിതം തെളിവ് പുറത്തുവിട്ടത്. ഇത് ശരിവയ്‌ക്കും വിധം ചൈനീസ് പത്രങ്ങളിലെ വാർത്തകളും പുറത്തുവന്നിരിക്കുകയാണ്.

തായ്‌വാനെ പൂർണ്ണമായും പിടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സൂചന. കടലിലൂടെ കപ്പൽ വ്യൂഹത്താൽ വളയാനുളള തന്ത്രം ചൈനയെടുക്കുമെന്ന് മുന്നേ അമേരിക്ക തായ്‌വാന് മുന്നറിയിപ്പ് നൽകിയിരുന്നു. തായ്‌വാനെതിരെ ശക്തമായ മിസൈലുകൾ തൊടുത്തുകൊണ്ടായിരിക്കും തുടക്കമെന്നാണ് കരുതുന്നത്. ഇതിനായി മുമ്പ് ചൈന ഉപയോഗിച്ചിരുന്ന പരമ്പരാഗത മിസൈലുകളായ ഡിഎഫ്-11, 15 എന്നിവ മാറ്റി പകരം അത്യാധുനികമായ ഡിഫ്-17 തീരത്ത് വിന്യസിച്ചുകഴിഞ്ഞു. ഫ്യൂജിയാൻ, ഗുവാംങ്‌ഡോംഗ് സൈനിക ക്യാമ്പുകളുടെ വിന്യാസം വളരെ പെട്ടന്ന് വർധിപ്പിച്ചത് തായ് വാനെതിരെ നീങ്ങാനാണെന്ന് കാനഡ വ്യക്തമാക്കുന്നു.

പുതിയ മിസൈലുകൾക്ക് കൂടുതൽ ദൂരപരിധി താണ്ടാനാവുമെന്നും തായ്‌വാന്റെ സുപ്രധാന നഗരങ്ങളെ ലക്ഷ്യമാക്കാൻ കഴിയുമെന്നും ചൈനീസ് പത്രമായ സൗത്ത് ചൈനാ മോണിംഗ് പോസ്റ്റ് വാർത്ത നൽകിയിരിക്കുകയാണ്. ചൈനയുടെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ ഒരുതരത്തിലും അംഗീകരിക്കാത്ത തായ്‌വാൻ കൊറോണകാലത്ത് എടുത്ത ശക്തമായ നടപടികളാണ് ചൈനയെ വെട്ടിലാക്കിയത്. കൊറോണ വ്യാപനം ആദ്യമായി ലോകത്തോട് വിളിച്ചു പറഞ്ഞത് തായ്‌വാനായിരുന്നു.

തായ്‌വാന്റെ നയങ്ങളൊന്നും തങ്ങൾക്ക് ബാധകമല്ലെന്നും പരമ്പരാഗതമായി ചൈനയുടെ ഭാഗമായ ഒരു ദ്വീപ് മാത്രമാണെന്നുമാണ് ബീജിംഗ് ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്.  ഇതിനിടെ വാണിജ്യപരമായും പ്രതിരോധപരമായും സൈനികമായും തായ് വാൻ ശക്തിപ്പട്ടതും ചൈനയെ ഏറെ ചൊടിപ്പിച്ചു. തെക്കൻ ചൈനാ കടലിൽ നിന്നും മാറി ചൈന ചെറു ദ്വീപുകൾക്ക് നേരെ പെസഫിക്കിൽ ഇറങ്ങാൻ തുടങ്ങിയതോടെയാണ് അമേരിക്ക ജപ്പാനെ കൂട്ടുപിടിച്ച് വൻ സന്നാഹം കടലിൽ ഒരുക്കിയത്. ചൈനയോടുള്ള എതിർപ്പ് മുതലാക്കി വിയറ്റ്‌നാമിലെ ഗീഗോ ഗാർഷ്യ ദ്വീപിലെ അമേരിക്കൻ താവളവും കൂടുതൽ സജീവമായിക്കഴിഞ്ഞു.

Tags: china-taiwan
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies