നയൻതാരയും, കുഞ്ചാക്കോ ബോബനും ഒരുമിച്ചെത്തുന്ന ത്രില്ലർ "നിഴൽ "
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

നയൻതാരയും, കുഞ്ചാക്കോ ബോബനും ഒരുമിച്ചെത്തുന്ന ത്രില്ലർ “നിഴൽ “

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2020, 05:37 pm IST
FacebookTwitterWhatsAppTelegram

ലവ് ആക്ഷൻ ഡ്രാമ എന്ന മലയാള സിനിമക്ക് ശേഷം നയൻ‌താര നായികയായി എത്തുന്ന ത്രില്ലർ ചിത്രമാണ് “നിഴൽ “. കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ നയൻ താരക്കൊപ്പം കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തുന്നു . പന്ത്രണ്ട് വർഷം മുൻപിറങ്ങിയ ട്വന്റി ട്വന്റി എന്ന ചിത്രത്തിലെ ഒരു ഗാന രംഗത്തിൽ ആണ് നയൻതാരയും കുഞ്ചാക്കോ ബോബനും ഒരുമിച്ചെത്തിയത് . നീണ്ട ഇടവേളക്ക് ശേഷം 2020 ൽ ഇവർ ജോഡികളായി എത്തുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട് .

മലയാള സിനിമ രംഗത്ത് എഡിറ്റർ ആയി തിളങ്ങുന്ന അപ്പു എൻ ഭട്ടതിരിയുടെ സംവിധായകൻ എന്ന നിലയിൽ ആദ്യത്തെ ചിത്രമാണ് “നിഴൽ “. ഈ സിനിമയിൽ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ ആണ് നയൻ‌താര അവതരിപ്പിക്കുന്നത് . അധികം അഭിനേതാക്കൾ ഒന്നും അണിനിരക്കാത്ത ചിത്രമായതിനാൽ കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ ചിത്രീകരണം പൂർത്തിയാക്കാൻ സാധിക്കും എന്ന് തന്നെയാണ് അണിയറപ്രവർത്തകർ വിശ്വസിക്കുന്നത് .  ചിത്രീകരണം പൂർണ്ണമായും കൊച്ചി കേന്ദ്രീകരിച്ചായിരിക്കും നടക്കുക .

കുഞ്ചാക്കോ ബോബൻ ആദ്യം തന്നെ ചിത്രത്തിന്റെ ഭാഗമാവാൻ സമ്മതിച്ചിരുന്നു . എന്നാൽ ഇതിലെ സ്ത്രീ കഥാപാത്രം ശക്തമായതിനാൽ , നയൻതാരയുടെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു അണിയറ പ്രവർത്തകർ . നയൻ‌താര സിനിമയുടെ ഭാഗമാകാൻ സമ്മതിച്ചതോടു കൂടി ചിത്രീകരണവുമായി മുന്നോട്ട് പോവുകയായിരുന്നു . മഹാമാരിയുടെ പശ്ചാത്തലത്തിൽ നയൻ‌താര തന്റെ പ്രതിഫലവും കുറച്ചു എന്നാണ് റിപ്പോർട്ടുകൾ.

സഞ്ജീവ് എന്ന പുതുമുഖമാണ് ചിത്രത്തിന്റെ തിരക്കഥ . ഒരു തില്ലർ ചിത്രമാണെങ്കിലും ഇതുവരെ ആരും കൊണ്ട് വരാത്ത ഒരു പ്രമേയമാണ് ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത് എന്നും അണിയറപ്രവർത്തകർ സൂചിപ്പിക്കുന്നു .

Tags: kunchako bobanNayan Thara
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies