ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2026, 01:40 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചടങ്ങി’ന്റെ ചിത്രീകരണത്തിന് തുടക്കമായി. ഓഗസ്റ്റ് 30 ഞായറാഴ്ച കൊച്ചി വൈറ്റില പുന്നുരുന്നി ശ്രീനാരായണേശ്വരി ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കമായത്.

വിനീത് ശ്രീനിവാസൻ, സുരേഷ് കൃഷ്ണ, ചിത്രത്തിലെ നായിക മീനാക്ഷി മാധവൻ, നിർമാതാക്കളായ ഡോൾവിൻ കുര്യാക്കോസ്, ഡെൽറ്റ മണി, ഷബീർ മലവെട്ടത്ത്, സംവിധായകൻ അഭിജിത്ത് സര്യ, ഷാഹി കബീർ, സംവിധായിക ഷിഫ്ന തുടങ്ങിയവരും അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്. സംവിധായകൻ അഭിജിത്ത് സര്യയുടെ മാതാപിതാക്കളായ ശ്രീധരൻ-ശോഭ എന്നിവർ സ്വിച്ചോൺ കർമം നിർവഹിച്ചു. വിനീത് ശ്രീനിവാസൻ ഫസ്റ്റ് ക്ലാപ്പും നൽകി.

തിയേറ്റർ ഓഫ് ഡ്രീംസ്, എം.സ്റ്റാർ എന്റർടെയ്ൻമെന്റ്, ഡ്രീം മർച്ചന്റ് എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ്, ഡെൽറ്റ മണി, ഷബീർ മലവെട്ടത്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

മലബാറിലെ ഒരു വീടിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമാണ് ‘ചടങ്ങ്’. ഫാമിലി ഹൊറർ ഹ്യൂമർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ഹൊററിനും നർമ്മത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്നുണ്ട്. കുടുംബ പശ്ചാത്തലത്തിൽ ഭയവും നർമ്മവും സമന്വയിപ്പിച്ചുള്ള അവതരണമാണ് ചിത്രത്തിന്റേത്.

വിനീത് ശ്രീനിവാസനൊപ്പം സുരേഷ് കൃഷ്ണ, സോനാ നായർ, ജഗദീഷ്, നിഹാൽ നിസാം, ബിജു സോപാനം, ശ്രീജിത്ത് ബാബു തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. മീനാക്ഷി മാധവനാണ് ചിത്രത്തിലെ നായിക.

അഭിജിത്ത് സര്യയും വിഷ്ണു വിനോദനും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ബിബിൻ അശോകാണ് സംഗീതം. ഹലോ റഷാദ് ഛായാഗ്രഹണവും കണ്ണൻ മോഹൻ എഡിറ്റിംഗും നിർവഹിക്കുന്നു.

ദിലീപ് നാഥാണ് പ്രൊഡക്ഷൻ ഡിസൈനർ. അഖിൽ രാജ് ചിറയിൽ കലാസംവിധാനം നിർവഹിക്കുന്നു. രജീഷ് വേലായുധനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. ആക്ഷൻ കലൈ കിംഗ്സ്റ്റണും മേക്കപ്പ് സുധി സുരേന്ദ്രനും കോസ്റ്റ്യൂം ഡിസൈൻ സമീര സനീഷും നിർവഹിക്കുന്നു.

സാജൻ ആർ. ശാരദ ക്രിയേറ്റീവ് പ്രൊഡ്യൂസറാണ്. സുഹൈൽ വരട്ടിപ്പള്ളിയാൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും ഷെയ്ൻ സാബുറ സ്റ്റിൽസും നിർവഹിക്കുന്നു. ഓൾഡ് മങ്ക്സാണ് ഡിസൈൻ. ഷബീർ മലവെട്ടത്താണ് പ്രൊഡക്ഷൻ കൺട്രോളർ.

വണ്ടൂരിലും പരിസര പ്രദേശങ്ങളിലുമായാണ് ‘ചടങ്ങി’ന്റെ പ്രധാന ചിത്രീകരണം പൂർത്തിയാക്കുക. ഹൊററും നർമ്മവും കുടുംബബന്ധങ്ങളും ചേർത്തൊരുക്കുന്ന ചിത്രം പ്രേക്ഷകർക്ക് വ്യത്യസ്തമായ അനുഭവമാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.

Tags: Malayalam Horror ComedyVineeth SreenivasanSUBChadang Malayalam MovieAbhijith Sarya
Share
Tweet
SendShare

More News from this section

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies