ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2026, 01:36 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ഡയറിയിൽ എന്തോ പരതുന്ന ദിലീപ്… സമീപത്ത് ഒരു ചെറിയ ബാഗ്… മുഖത്ത് കണ്ണടയും അൽപ്പം നരകയറിത്തുടങ്ങിയ താടിയും. പക്വതയാർന്ന വ്യത്യസ്ത ഗെറ്റപ്പിലാണ് ദിലീപ്. താരം ഗൗരവമേറിയ എന്തോ കാര്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന സൂചന നൽകുന്ന ‘നീക്കം’ എന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്.

ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓണാശംസകൾ നേർന്നുകൊണ്ടാണ് സെക്കൻഡ് ലുക്ക് പുറത്തിറക്കിയത്. പോസ്റ്റർ പുറത്തിറങ്ങിയതിന് പിന്നാലെ ദിലീപിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകൾ ആരാധകർക്കിടയിലും ചലച്ചിത്രവൃത്തങ്ങളിലും സജീവമായിരിക്കുകയാണ്. പ്രത്യേകിച്ച് ഡയറിയിൽ ദിലീപ് എന്താണ് തിരയുന്നതെന്ന ചോദ്യം തന്നെയാണ് പോസ്റ്റർ ഉയർത്തുന്ന പ്രധാന ദുരൂഹത.

ഒരു പൊലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ പൂർണമായും ഇമോഷണൽ ത്രില്ലർ ഡ്രാമ ജോണറിലാണ് ‘നീക്കം’ ഒരുങ്ങുന്നത്. തുടക്കം മുതൽ ഉദ്വേഗത്തിന്റെ മുൾമുനയിലൂടെ സഞ്ചരിക്കുന്ന കഥയാണ് ചിത്രത്തിന്റേതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ദിലീപ് ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നായിരിക്കും ചിത്രത്തിലേതെന്നും ഒരു നടനെന്ന നിലയിൽ ഏറെ അഭിനയസാധ്യതകളുള്ള കഥാപാത്രമാണ് ഇതെന്നും അണിയറപ്രവർത്തകർ പറയുന്നു.

ഉർവ്വശി തീയേറ്റേഴ്സ്, പെൻ സ്റ്റുഡിയോസിനു വേണ്ടി ഡോ. ജയന്ത് ലാൽ ഗാദ, കാക്കാസ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, അലക്സ് ഇ. കുര്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവർ കോ-പ്രൊഡ്യൂസർമാരാണ്. രഘു സുഭാഷ് ചന്ദ്രനാണ് കോ-പ്രൊഡ്യൂസർ.

സിദ്ദിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, ബിലാസ് ചന്ദ്രൻ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേഷ്, ശാരി, ഷെല്ലി തുടങ്ങിയവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

വിബിൻ ബാലചന്ദ്രന്റേതാണ് തിരക്കഥ. മുജീബ് മജീദ് സംഗീതവും അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും നിർവഹിക്കുന്നു. സൂരജ് ഇ.എസ്. ആണ് എഡിറ്റിംഗ്. സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനറും റോണക്സ് സേവ്യർ മേക്കപ്പും സമീറ സനീഷ് കോസ്റ്റ്യൂം ഡിസൈനും നിർവഹിക്കുന്നു.

സ്യമന്തക് പ്രദീപാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. മുകേഷ് വിഷ്ണു അസോസിയേറ്റ് ഡയറക്ടറാണ്. വിഘ്നേഷ് പ്രദീപാണ് സ്റ്റിൽസ്. യെല്ലോ ടൂത്താണ് ഡിസൈൻ. മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറും ബർണാഡ് തോമസ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നോബിൾ ജേക്കബ്-ഏറ്റുമാനൂർ പ്രൊഡക്ഷൻ കൺട്രോളറുമാണ്.

തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി അറുപത് ദിവസത്തോളം നീണ്ട ചിത്രീകരണത്തോടെയാണ് ‘നീക്കം’ പൂർത്തിയാക്കിയത്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ചിത്രം ഒക്ടോബറിൽ ഉർവ്വശി തീയേറ്റേഴ്സ് പ്രദർശനത്തിനെത്തിക്കും.

ഡയറിയിൽ ദിലീപ് തിരയുന്നതെന്ത്? ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഒറ്റപ്പെട്ടിരിക്കുന്ന ആ കഥാപാത്രത്തിന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത്? ചോദ്യങ്ങൾ ബാക്കിവെച്ചാണ് ‘നീക്കം’ സെക്കൻഡ് ലുക്ക് പ്രേക്ഷകരെ കാത്തിരിപ്പിക്കുന്നത്.

Tags: SUBNeekkam Malayalam MovieDileep New MovieJagan Shaji KailasEmotional Thriller Malayalam
Share
Tweet
SendShare

More News from this section

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ, ഒരേ വിധി; പശ്ചാത്താപവും തിരിച്ചറിവും പ്രണയവും ദുരന്തവും; മൂന്ന് വ്യത്യസ്ത കഥകളുമായി ‘ഡെസ്റ്റിനി’ ഉടൻ പ്രേക്ഷകരിലേക്ക്

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

‘വ്യത്യസ്തമായ കളി, വ്യത്യസ്തമായ നിയമങ്ങൾ’; ജയസൂര്യ–വിനായകൻ കൂട്ടുകെട്ടിലെ ‘ടൈറ്റാൻസ്’ ഒക്ടോബർ ഒന്നിന്, സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

Latest News

എന്താല്ലേ!!! ‘കുത്തിക്കുത്തി ചോദിച്ചാലും കമന്റില്ല!’; കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിൽ വാതുറക്കാതെ കെ.എം. ഷാജി

സ്ത്രീകൾ പുറത്തിറങ്ങരുതെന്ന സമസ്തയുടെ നിലപാട് അപലപനീയം; മുഖ്യമന്ത്രിയുടെ മൗനം ചോദ്യം ചെയ്ത് എം.ടി. രമേശ്

രക്ഷകനായത് സാരി! നേപ്പാൾ പ്രളയത്തിൽ 21 തമിഴ് തീർഥാടകർ രക്ഷപ്പെട്ടത് ഇങ്ങനെ; അതിജീവനത്തിന്റെ അപൂർവ കഥ

ആളില്ലാത്ത വീട് കുത്തിപ്പൊളിച്ച് മോഷണം; 9 പവൻ സ്വർണം കവർന്നു, സിസിടിവിയും ഡിവിആറും തകർത്തു

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതിന് പുതിയ ക്രമീകരണം

തേങ്ങയിടുന്നതിനിടെ കടന്നൽക്കൂട്ടത്തിന്റെ ആക്രമണം; കണ്ണൂരിൽ യുവാവിന് ദാരുണാന്ത്യം

 ജന്മദിനാഘോഷത്തിനായി ഹോട്ടൽ മുറിയിലെത്തിച്ചു; ലൈംഗിക ഉത്തേജക മരുന്ന് കഴിച്ച് കാമുകിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 23കാരൻ അറസ്റ്റിൽ

അമേരിക്കൻ ജയിലിൽ നിന്നുള്ള ആദ്യ ചിത്രങ്ങൾ പുറത്ത്; മുൻ വെനസ്വേലൻ പ്രസിഡൻറ് നിക്കോളാസ് മഡുറോ കസ്റ്റഡിയിലായിട്ട് എട്ട് മാസം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies