''ഇവരാണ് ഗാന്ധി കുടുംബത്തിന്റെ അടുക്കളയിൽ തീ പുകയ്ക്കുന്നത്,അച്ചടക്ക നടപടി ഉണ്ടാകില്ല'': കമൽനാഥിനെതിരെ സ്മൃതി ഇറാനി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”ഇവരാണ് ഗാന്ധി കുടുംബത്തിന്റെ അടുക്കളയിൽ തീ പുകയ്‌ക്കുന്നത്,അച്ചടക്ക നടപടി ഉണ്ടാകില്ല”: കമൽനാഥിനെതിരെ സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2020, 05:18 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി; പൊതുവേദിയിൽ വെച്ച് ബിജെപി വനിതാ നേതാവിനെതിരെ മോശം പരാമർശം നടത്തിയ കമൽനാഥിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഒരു വനിതാ രാഷ്‌ട്രീയ നേതാവിനെതിരെ ഇത്തരം നിന്ദ്യമായ വാക്കുകൾ ഉപയോഗിച്ചുവെന്നതിന് ഒരു ന്യായീകരണവും കണ്ടെത്താൻ കഴിയില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഗാന്ധി കുടുംബം ഇക്കാര്യത്തിൽ തികച്ചും നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും സ്മൃതി ഇറാനി വിമർശിച്ചു.

ഒരു സ്ത്രീക്കെതിരെ ഇത്രയും അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയതിന് ഗാന്ധി കുടുംബം കമൽനാഥിനെതിരെ നടപടിയെടുക്കുമെന്ന്  കരുതുന്നില്ല. കമൽ നാഥോ ദിഗ്‌വിജയ് സിങ്ങോ ആരുമാകട്ടെ, ഇവരാണ് ഗാന്ധി കുടുംബത്തിന്റെ അടുക്കളയിൽ തീ പുകയ്‌ക്കുന്നതെന്നും സ്മൃതി ഇറാനി പരിഹസിച്ചു. ഇവർക്കെതിരെ കോൺഗ്രസ് നടപടി എടുക്കില്ല. ഈ നേതാക്കൾ സ്ത്രീകൾക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിക്കുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും കമൽ നാഥിനെതിരെ വിമർശനം ഉന്നയിച്ചു. ഞങ്ങളുടെ സഹോദരിയെ പൊതുവേദിയിൽ അപമാനിച്ചതിന് കമൽ നാഥിനെതിരെ കോൺഗ്രസ് നടപടി എടുക്കണമെന്ന് ശിവരാജ് സിംഗ് ചൗഹാനും ആവശ്യപ്പെട്ടു.

സംഭവത്തിൽ  ദേശീയ വനിതാ കമ്മീഷൻ കമൽനാഥിന് നോട്ടീസ് അയക്കുമെന്ന്  വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ  അറിയിച്ചിരുന്നു. വനിതാ നേതാവിനെതിരെ മോശം പരാമർശം നടത്തിയതിന് പിന്നാലെ കമൽനാഥിനെതിരെ  നിരവധി പേരാണ്  പ്രതിഷേധവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമാണ് കമൽ നാഥ് ബിജെപി വനിതാ നേതാവ് ഇമാർതി ദേവിക്കെതിരെ മോശം പരാമർശം ഉന്നയിച്ചത്. ഗ്വാളിയാറിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഇമാർതി ദേവിയെ കമൽനാഥ് അപമാനിച്ചത്. മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി എതിർ സ്ഥാനാർത്ഥിയെ പോലെ ഐറ്റം അല്ലെന്നായിരുന്നു കമൽനാഥ് പറഞ്ഞത്. പരാമർശത്തിൽ കമൽനാഥിനെതിരെ ബിഎസ്പി നേതാവ് മായാവതി ഉൾപ്പെടെ രംഗത്ത് വന്നിട്ടുണ്ട്.

 

 

Tags: SMRITHI IRANIKAMAL NATH
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies