മലപ്പുറം; ശിവശങ്കറിന്റെ ആശുപത്രിവാസം സിപിഎമ്മിന്റെ തിരക്കഥയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്.ശിവശങ്കറിനു ശേഷം അന്വേഷണം ആർക്കു നേരെ എന്ന ഭയമുള്ളതുകൊണ്ടാണ് ശിവശങ്കറിന് സിപിഎം രക്ഷാകവചമൊരുക്കുന്നതെന്നും എംടി രമേശ് പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ സിപിഎമ്മിന് പ്രതിസന്ധി കൂടുകയാണെന്നും എംടി രമേശ് പരിഹസിച്ചു.
മലപ്പുറം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.ടി രമേശ്.
എൽഡിഎഫും യുഡിഎഫും സ്വന്തം നിലപാട് ബലി കഴിക്കുന്നു. ജോസ് കെ.മാണിയെ ഒപ്പം ചേർത്തതും യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെ ഒപ്പം ചേർത്ത തീരുമാനവും സ്വന്തം നിലപാട് ബലി കഴിക്കുന്നതാണെന്നും എംടി രമേശ് കുറ്റപ്പെടുത്തി. ജമാഅത്തെ ഇസ്ളാമിയുമായുള്ള യുഡിഎഫ് ബന്ധത്തെ സംബന്ധിച്ച്
രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നും എം.ടി.രമേശ് പറഞ്ഞു.
Comments