പാലക്കാട്: വാളയാർ വിഷമദ്യ ദുരന്തത്തിൽ ആദിവാസികൾ കഴിച്ച വിഷമദ്യം കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ചെല്ലങ്കാവ് കോളനിയിൽ നടത്തിയ പരിശോധനയിലാണ് കന്നാസിൽ സൂക്ഷിച്ച മദ്യം കണ്ടെത്തിയത്. കുറ്റിക്കാട്ടിൽ ഒളിപ്പിച്ച നിലയിലായിരുന്നു വിഷമദ്യം പോലീസ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് വാളയാറിൽ വിഷമദ്യം കഴിച്ച് അഞ്ച് പേർ മരണപ്പെട്ടത്. ആദിവാസികൾ കഴിച്ചത് വിഷമദ്യം തന്നെയെന്ന പ്രാഥമിക വിവരം പുറത്ത് വന്നിരുന്നു. തമിഴ്നാട്ടിൽ നിന്ന് അനധികൃതമായി എത്തിയ സ്പിരിറ്റാണോ ആദിവാസികൾ കുടിച്ചത് എന്നതും സംബന്ധിച്ചും അന്വേഷണം തുടരുകയാണ്.
Comments