റീടെയില്‍ വിപണന രംഗത്തെ വിശ്വസ്ത ബ്രാന്‍ഡായ അല്‍മദീന ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ഷോപ്പിംഗ് മാളായ സെന്‍ട്രല്‍ മാള്‍, ദുബായിൽ പ്രവർത്തനം ആരംഭിച്ചു. ബര്‍ദുബൈ അല്‍ഫഹീദി മെട്രോ സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന മുസല്ല ടവര്‍ ഏറ്റെടുത്താണ് അല്‍മദീന ഗ്രൂപ് സെന്‍ട്രല്‍ മാള്‍ ഒരുക്കിയിരിക്കുന്നത്.മാളിന്റെ ഉത്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ,ഈസാ മുഹമ്മദ് എസ്സ അൽ സമത് ,അൽ മദീന ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അബ്ദുള്ള പൊയിൽ എന്നിവർ ചേർന്ന് നിർവ്വഹിച്ചു.ഒന്നര ലക്ഷത്തിലധികം ചതുരശ്ര അടിയില്‍ മൂന്ന് നിലകളിലായി സജ്ജീകരിച്ചിരിക്കുന്ന സെന്‍ട്രല്‍ മാളില്‍ അതി വിപുലമായ രീതിയിലാണ് അല്‍മദീന ഹൈപര്‍ മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്.വൈവിധ്യം നിറഞ്ഞ ഭക്ഷ ശാലകളും മറ്റ് ഷോപ്പുകളും സേവനങ്ങളും വരും ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് അല്‍ മദീന ഗ്രൂപ് മാനേജ്മെന്റ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിതത്തിലെ എല്ലാ ആവശ്യങ്ങളും ഒരു കുടക്കീഴില് ലഭ്യമാക്കുകയെന്ന ലക്ഷ്യം നിറവേറ്റുന്നത് കൂടിയാണ് സെന്‍ട്രല്‍ മാളിലെ വിശാലമായ സൗകര്യങ്ങള്‍. അല്‍ ഫഹീദി മെട്രോ സ്റ്റേഷന് സമീപത്ത് സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ മാളിലേക്ക് യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. കൂടാതെ, നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ മാളിലേക്കെത്തുന്നവര്‍ക്ക് അതിവിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യവുമാണ് ഒരുക്കിയിട്ടുളളത്. ലോകം മുഴുവന്‍ സമാനതകളില്ലാത്ത വെല്ലുവിളികള്‍ നേരിടുമ്പോഴും, ആത്മവിശ്വാസത്തോടെ പുതിയ സംരംഭങ്ങളിലേക്ക് ചുവടു വെക്കാന്‍ അല്‍ മദീന ഗ്രൂപ്പിന് കരുത്ത് പകരുന്നത് ഉപയോക്താക്കളും അഭ്യുദയ കാംക്ഷികളും തലമുറകളായി നല്കുന്ന ആത്മാര്‍ത്ഥമായ സഹകരണവും പിന്തുണയുമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച അല്‍മദീന ഗ്രൂപ് വക്താവ് അറിയിച്ചു.
അല്‍ മദീന ഗ്രൂപ്പിനൊപ്പം സഞ്ചരിക്കുന്ന ലക്ഷോപലക്ഷം ഉപയോക്താക്കള്‍ക്ക് ഈ അവസരത്തില്‍ ആത്മാര്‍ത്ഥമായ നന്ദി പ്രകടിപ്പിക്കുന്നുവെന്നും അല്‍ മദീന ഗ്രൂപ് മാനേജ്മെന്റ് വ്യക്തമാക്കി. സെന്‍ട്രല്‍ മാള്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി പ്രമോഷനുകളും ഓഫറുകളുമാണ് ഒരുക്കിയിട്ടുളളത്. എല്ലാ കാറ്റഗറി ഉല്പന്നങ്ങളിലും അത്യാകര്ഷക ഓഫറുകള്‍ ലഭ്യമായിരിക്കുമെന്ന് അല്‍ മദീന ഗ്രൂപ് പ്രതിനിധികള്‍ അറിയിച്ചു. അതേസമയം, വന്‍തോതിലുളള വിപുലീകരണ പദ്ധതികളുമായി മുന്നോട്ടു പോവുകയാണ് അല്‍മദീന ഗ്രൂപ്. നാല് പുതിയ ഷോപ്പിംഗ് മാളുകളടക്കം വമ്പന്‍ പദ്ധതികളാണ് ഗ്രൂപ്പിന് കീഴില്‍ ഒരുങ്ങുന്നത്. ജബല്‍ അലിയിലെ ക്രൗണ്‍ മാള്‍ രണ്ട് മാസത്തിനകം ഉദ്ഘാടനം നിര്‍വഹിക്കും. അറുപത്തി അയ്യായിരം ചതുരശ്ര അടി വിസ്താരത്തിലാണ് ക്രൗണ്‍ മാള്‍ സജ്ജീകരിക്കുന്നത്.
ജബല്‍ അലി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ജബല്‍ അലി ഷോപ്പിംഗ് മാളിന്റെയും നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം ചതുരശ്ര അടി വിസ്താരത്തിലാണ് ഈ ഷോപ്പിംഗ് മാള്‍ പണികഴിപ്പിക്കുന്നത്.ഇവിടെ അന്‍പതിനായിരത്തിലധികം സ്ക്വയര്‍ ഫീറ്റില്‍ ഹൈപര്‍ മാര്‍ക്കറ്റ് തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ജബല്‍ അലിയിലെ ഈ പ്രദേശത്തെ ഏറ്റവും വലിയ കമ്യൂണിറ്റി സെന്ററുമായിരിക്കും ഇത്. ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കിലും അല്‍ മദീന ഗ്രൂപ്പിന്റെ പുതിയ മാളിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.
ഒരു ലക്ഷത്തി മുപ്പതിനായിരം ചതുരശ്ര അടി വിസ്താരത്തിലാണ് ഈ ഷോപ്പിംഗ് സെന്റര്‍ ഒരുക്കുന്നത്. ഈ രണ്ടു പ്രോക്ടുകളും വരുന്ന മൂന്നു മാസത്തിനകം പൂര്‍ത്തിയാകുന്ന രീതിയില്‍ പ്രവൃത്തി നടന്നു കൊണ്ടിരിക്കുകയാണ്. അല്‍ ഖൂസിലെ അല്‍ ഖൈല്‍ ഹൈറ്റ്സിലാണ് നാലാമത്തെ ഷോപ്പിംഗ് മാള്‍ പ്രോജക്ട് വരാനിരിക്കുന്നത്. രണ്ട് ലക്ഷത്തിലധികം ചതുരശ്ര അടി വിസ്താരത്തിലാണ് ഈ ഷോപ്പിംഗ് മാള്‍ നിര്‍മിക്കുന്നത്. 2021 ഡിസംബറില്‍ ഇത് യാഥാര്‍ത്ഥ്യമാകും. ഇത്തരത്തില്‍ റീടെയില്‍ രംഗത്ത് അതിവിപുലവും ബൃഹത്തായതുമായ പദ്ധതികളുമായാണ് അല്‍ മദീന ഗ്രൂപ് മുന്നോട്ടു പോകുതെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി.
Comments