റിയാദ് : സൗദി അറേബ്യയിൽ ആകെ രോഗബാധിതരിൽ നിലവിൽ ചികിത്സയിൽ കഴിയുന്നത് 8343 കേസുകആണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 791 കേസുകൾ
ഗുരുതരമായും തുടരുന്നു. രാജ്യത്ത് 343774 രോഗബാധ
സ്ഥിരീകരിച്ചതിൽ 330181 പേർ പൂർണ്ണമായും സുഖം പ്രാപിച്ചതോടെ രാജ്യത്തെ രോഗമുക്തി നിരക്ക് 96
ശതമാനം കടന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 401 പുതിയ കൊറോണ വൈറസ് കേസുകളും, 15 മരണവും, 466 രോഗമുക്തിയും ആണ് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുള്ളത്. മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ മരണസംഖ്യ 5250 കടന്നു.
Comments