റിയാദ്: വിസ ഏജന്റിന്റെ ചതിയിൽ പെട്ട് സൗദിയിലെത്തി ദുരിതത്തിലായ മലയാളി നാട്ടിലേക്ക് തിരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി അജിത് ചന്ദ്രനാണ് പ്ലീസ് ഇന്ത്യ (പ്രവാസി ലീഗൽ എയ്ഡ് സെൽ) ന്റെ സഹായത്താൽ നാട്ടിലേക്ക് തിരിച്ചത്. ട്രാവൽ ഏജൻസിക്ക് വൻ തുക നൽകി റിയാദിൽ എത്തിയ ഇദ്ദേഹം ഡൈന ഡ്രൈവർ ആയി ജോലി ചെയ്യുകയായിരുന്നു.
എന്നാൽ ഇതുവരെയും സ്പോൺസറെ കണ്ടെത്താൻ കഴിയാതെ വന്നതിനാൽ ഇഖാമയോ ലൈസെൻസോ വാഹന ഇൻഷൂറൻസോ എടുക്കാൻ ഇദ്ദേഹത്തിന് സാധിച്ചിരുന്നില്ല. സംഭവം ശ്രദ്ധയിൽ പെട്ടതോടെ കേന്ദ്ര സർക്കാരിന്റെ മദാദ് പോർട്ടറിൽ രജിസ്റ്റർ ചെയ്തു തുടർ നടപടികൾ കൈകൊള്ളുകയുമായിരുന്നു.
Comments