തിരുവനന്തപുരം : കുമ്മനം രാജശേഖരനെതിരെ കള്ളക്കേസെടുത്ത കേരള പോലീസിന്റെ നിലപാടിനെതിരെ സംവിധായകൻ മേജർ രവി . രാഷ്ട്രീയ പ്രതികാരം ഇത്തരത്തിൽ എളിയ മനുഷ്യരിൽ തീർക്കരുതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
‘ കുമ്മനം ജിയ്ക്കെതിരെയുള്ള നടപടിയെ അപലപിക്കുന്നു . എനിക്കറിയാവുന്ന കാലം മുതൽ അദ്ദേഹം നേരുള്ള വ്യക്തിയാണ് . രാഷ്ട്രീയ പ്രതികാരം അദ്ദേഹത്തെ പോലെ എളിമയുള്ള മനുഷ്യർക്ക് നേരെ ഉപയോഗിക്കരുത് , ഇത് വളരെ നിരാശാജനകമാണ് ‘ മേജർ രവി കുറിച്ചു.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് വ്യക്തമാക്കി കുമ്മനം രാജശേഖരന് നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് തന്നെ കേസില്‍ പ്രതിയാക്കിയതെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ സിപിഎം ശ്രമിക്കുകയാണെന്നുമാണ് കുമ്മനം പ്രതികരിച്ചത്.
കേരള പോലീസിന്റെ നിലപാടിനെതിരെ ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കുകയാണ്. വീടുകളിലും കവലകളിലും കരിങ്കൊടി ഉയര്‍ത്തി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. സ്വര്‍ണക്കടത്തില്‍ നാണംകെട്ട സര്‍ക്കാര്‍ കുമ്മനത്തിനെതിരെ കേസെടുത്ത് ബിജെപി വേട്ട നടപ്പിലാക്കുകയാണെന്നും ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
Comments