യുഎഇ പതാക ദിനത്തോടനുബന്ധിച്ച് നവംബർ മൂന്നിന് രാവിലെ കൃത്യം 11 മണിക്ക് ദേശീയ പതാക ഉയർത്താൻ ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആഹ്വാനം. മന്ത്രാലയങ്ങൾ, ഗവ.സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ദേശീയ പതാക ഉയർത്തണം.ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത ദിനമായ നവംബർ മൂന്നിന് എല്ലാ വർഷവും പതാകദിനമായി ആചരിക്കുന്നു. ‘നമ്മുടെ ഐക്യത്തിന്റെ പരമാധികാരത്തിന്റെയും പ്രതീകമാണ് ദേശീയ പതാകയെന്ന്’ ഷെയ്ഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
Comments