ഫ്ളോറിഡ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വോട്ട് രേഖപ്പെടുത്തി. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ട്രംപ് വോട്ട് രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലാണ് ട്രംപ് വോട്ട് രേഖപ്പെടുത്തിയത്. നവംബർ മൂന്നിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും മുൻകൂർ വോട്ട് ചെയ്യാനുള്ള സൗകര്യമാണ് ട്രംപ് പ്രയോജനപ്പെടുത്തിയത്.
വളരെ സുരക്ഷിതവും കർശനവുമായ രീതിയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് വോട്ട് ചെയ്തതിന് ശേഷം ട്രംപ് വെളിപ്പെടുത്തി. യുഎസിൽ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് അടുത്തു കൊണ്ടിരിക്കുകയാണ്. നോർത്ത് കരോലിന, ഒഹിയോ, വിസ്കോൻസിൻ എന്നിവിടങ്ങളിലെല്ലാം ശക്തമായ പ്രചാരണം നടക്കുകയാണ്. ഡെമോക്രാറ്റ് പാർട്ടിയ്ക്ക് വേണ്ടി ജോ ബെയ്ഡനും കമലാ ഹാരിസുമാണ് മത്സരിക്കുന്നത്.
Comments