സ്വന്തം റെക്കോഡ് തിരുത്തിയെഴുതി ദുബായിൽ പുതിയ ജലധാര ഉയർന്നു. ബുർജ് ഖലീഫയുടെ മുന്നിലെ ഫൗണ്ടെയ്നെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി പാം ജുമൈറയിലെ പോയന്റിൽ ‘പാം ഫൗണ്ടെയ്ൻ’ തുറന്നു. 105 മീറ്റർ ഉയരത്തിൽ ഉയർന്നുപൊങ്ങിയ ജലധാര
ഉദ്ഘാടന ദിവസം തന്നെ ലോകത്തിലെ ഏറ്റവും വലിയ ഫൗണ്ടെയ്ൻ എന്ന റെക്കോഡും സ്വന്തമാക്കി.ദിവസവും വൈകീട്ട് ഏഴുമുതൽ രാത്രി 12 വരെയാണ് ഇവിടെ ഫൗണ്ടെയ്ൻ ഷോ നടക്കുന്നത്. 20 ഷോയിലായി അഞ്ച് വ്യത്യസ്ത പ്രകടനങ്ങളുണ്ടാവും.പോപ്, ക്ലാസിക്, ഖലീജി എന്നിവക്ക് പുറമെ വിവിധ അന്താരാഷ്ട്ര സംഗീതങ്ങൾക്കനുസൃതമായി ജലനൃത്തം നടക്കും. ഓരോ 30 മിനിറ്റ് പിന്നിടുമ്പോഴും മൂന്ന് മിനിറ്റ് ഷോ വീതമുണ്ടാകും.കടൽ ജലം നേരിട്ട് ഇവിടേക്ക് എത്തിക്കുന്നു എന്നതാണ് വലിയൊരു പ്രത്യേക അതിനാൽ, വെള്ളം സ്റ്റോക്ക് ചെയ്യേണ്ടി വരുന്നില്ല.14,000 ചതുരശ്ര അടി വിസ്തീർണത്തിൽ സജ്ജീകരിച്ചിരിക്കുന്ന പാം ഫൗണ്ടൻ മൂവായിരത്തിലേറെ എൽ.ഇ.ഡി. ലൈറ്റുകളുടെ പ്രകാശത്തോടെയാണ് മുകളിലേക്ക് ഉയരുന്നത്. ഫൗണ്ടനിലെ വെള്ളത്തിന്റെ നിറം ഇഷ്ടാനുസരണം മാറ്റാനും സംവിധാനമുണ്ട്.
Comments