മിലാന്: സീരി ഏ സൂപ്പര്‍ പോരാട്ടത്തില്‍ തുല്യശക്തികള്‍ സമനിലയില്‍ പിരിഞ്ഞു. എ.സി. മിലാനും എ.സി. റോമയും തമ്മിലുള്ള പോരാട്ടമാണ് 3-3ന് സമനിലയില്‍ പിരിഞ്ഞത്. ജയം ഉറപ്പിച്ച് മുന്നേറിയ മിലനെതിരെ അവസാന നിമിഷത്തില്‍ റോമ സമനില പടിക്കുക യായിരുന്നു.
ലോകോത്തര താരം സ്ലാതന്‍ ഇബ്രഹിമോവിച്ചിന്റെ ഇരട്ട ഗോളുകളാണ് മിലാന് മുന്‍തൂക്കം നല്‍കിയത്. കളിയുടെ രണ്ടാം മിനിറ്റില്‍തന്നെ ഇബ്രഹിമോവിച്ച് റോമയുടെ വലകുലുക്കി. എന്നാല്‍ 14-ാം മിനിറ്റില്‍ എഡിന് സീക്കോയിലൂടെ റോമ സമനില പിടിച്ചു. കളിയുടെ രണ്ടാം പകുതിയിലാണ് ഇരുടീമുകളും നാലുഗോളുകള്‍ പരസ്പ്പരം അടിച്ചുകൂട്ടിയത്. 47-ാം മിനിറ്റില്‍ മിലാനെ 2-1ന് മുന്നിലെത്തിച്ചുകൊണ്ട് അലെക്സിസ് ഗോള്‍ നേടി. എന്നാല്‍ 71-ാം മിനിറ്റിലെ പെനാല്‍റ്റി മുതലാക്കി റോമയ്ക്ക് വേണ്ടി ജോര്‍ദ്ദാന്‍ വേറേറ്റൗട്ട് 2-2ന് സമനില പിടിച്ചു. ഇബ്രഹിമോവിച്ച് തന്റെ രണ്ടാം ഗോളിലൂടെ മിലാനെ 3-2ന്റെ വിജയപ്രതീക്ഷ യിലെത്തിച്ചെങ്കിലും 84-ാം മിനിറ്റില്‍ മരാഷ് കുംബുള്ളയുടെ ഗോളില്‍ 3-3ന് റോമ നിര്‍ണ്ണായക സമനില പടിച്ചു.
Comments