ശ്രീനഗര്‍: ജമ്മുകശ്മീരിലെ 370-ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷമുള്ള സുരക്ഷ അവലോകനം ചെയ്ത് സംയുക്ത സേനാ വിഭാഗങ്ങളുടെ യോഗം തുടരുന്നു. അതിര്‍ത്തിമേഖല, ജനവാസ മേഖല എന്നിവയെ പ്രത്യേകം തിരിച്ചാണ് അവലോകനം നടക്കുന്നത്. ചിനാര്‍ കോര്‍ കമാന്റിംഗ് ഓഫീസര്‍ ലെഫ്.ജനറല്‍ ബി.എസ്. രാജു, പോലീസ് മേധാവി ദില്‍ബാഗ് സിംഗ് എന്നിവര്‍ക്കൊപ്പം ഭരണരംഗത്തെ ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥരും മറ്റ് ഡിവിഷണല്‍ കമ്മീഷണര്‍മാരും പങ്കെടുക്കുന്ന യോഗമാണ് പുരോഗമിക്കുന്നത്.
വരും മാസങ്ങളിലെ ശൈത്യത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളും റോഡുകളുടെ അവസ്ഥയും സൈന്യം വിശദീകരിച്ചു. ഒപ്പം വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ സുരക്ഷാ സംവിധാനങ്ങളും യോഗം വിലയിരുത്തി.
പാകിസ്താനിലെ ഭീകരസംഘടനകള്‍ക്ക് ജമ്മുകശ്മീര്‍ മേഖലയില്‍ പഴയതുപോലെ കടന്നു കയറാന്‍ ആകുന്നില്ല. ആഭ്യന്തര കലാപങ്ങളെല്ലാം ഇല്ലാതായി, പൊതുജനങ്ങളുടെ ജീവന് നഷ്ടപ്പെടുന്ന സംഭവങ്ങളും കുറഞ്ഞുവെന്നും യോഗം വിലയിരുത്തി. കശ്മീര്‍ യുവാക്കളെ സൈന്യത്തിലേക്ക് ചേര്‍ക്കുന്ന പരിശ്രമങ്ങള്‍ ഫലംകാണുന്നതായും സേനാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Comments