പാരീസ്: ഫ്രാന്‍സ് ഇസ്ലാമിക ഭീകരതക്കെതിരെ എടുത്തുകൊണ്ടിരിക്കുന്ന നടപടികള്‍ക്കെതിരെ ലോകവ്യാപകമായി മതമൗലികവാദികളുടെ ആക്രോശം തുടരുന്നു. ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിനെതിരായ പ്രതിഷേധമാണ് വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇതിനിടെ ഫ്രാന്‍സില്‍ മുസ്ലീങ്ങള്‍ ഫ്രഞ്ച് പ്രസിഡന്റിന് പിന്തുണയുമായി ശക്തമായി രംഗത്തിറങ്ങി. ഫ്രഞ്ച് കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിച്ച് പരമാവധി പ്രതിഷേധം വ്യാപിപ്പിക്കാനാണ് ഇസ്ലാമിക സംഘടനകളുടെ ആഹ്വാനം. രാജ്യത്തെ സ്വൗര്യജീവിതം തകര്‍ക്കുന്ന ആക്രമണമാണ് മുസ്ലീം ഭീകരര്‍ നടത്തിയതെന്ന് ഫ്രാന്‍സിലെ ഇസ്ലാമിക മതവിശ്വാസികള്‍ ആരോപിച്ചു.
പ്രവാചകന്റെ പേരില്‍ കാര്‍ട്ടൂണ്‍ പരമ്പരകള്‍ പ്രസിദ്ധീകരിച്ച മാസികക്കെതിരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണ് വീണ്ടും നടത്തിയത്. സ്ക്കൂളില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ പരമ്പരയുള്ള മാസിക വായിക്കാന്‍ പ്രേരിപ്പിച്ചതിന്റെ പേരില്‍ പാറ്റിയെന്ന അദ്ധ്യാപകനെ തലയറുത്തുകൊന്നാണ് ഇസ്ലാമിക മതമൗലികവാദികള്‍ പ്രതികരിച്ചത്. അക്രമത്തെ തുടര്‍ന്ന് 1500ലധികം മുസ്ലീംപള്ളികളും മതസംഘടനാ ഓഫീസുകളുംഫ്രാന്സ് അടച്ചുപൂട്ടി.
Comments