തിരുവനന്തപുരം: സർക്കാരിന് കേസിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയാണ് സ്വർണകടത്തിലെ പ്രധാന പ്രതി, മുഖ്യമന്ത്രി കള്ളം ആവർത്തിക്കുന്നു. മുഖ്യമന്ത്രിയുടെ കുടുംബവുമായി സ്വപ്നയ്ക്ക് ബന്ധമുണ്ട്. ഓഫിസിൽ കള്ളക്കടത്ത് സംഘം എത്തിയതിന് തെളിവുണ്ട്. ആ തെളിവുകൾ നശിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
സ്വർണ്ണക്കടത്ത് സംഘവും മയക്കുമരുന്ന് കടത്ത് സംഘവും പരസ്പരം ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. ഇന്ത്യയിൽ ഒരു സംസ്ഥാനത്തും നടന്നിട്ടില്ലാത്ത കുറ്റകൃത്യത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അകപ്പെട്ടിരിക്കുന്നത്. അഴിമതിയുടെ ഗുണഭോക്താവ് മുഖ്യമന്ത്രിയാണ്സി. സിപിഎം കേന്ദ്രകമ്മറ്റിയുടെ പ്രതികരണം പരിതാപകരമാണെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.
Comments