തിരുവനന്തപുരം: ബിനീഷ് കോടിയേരിക്കെതിരെയുള്ളത് ലഹരിമരുന്ന് കേസ് അല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.ബിനീഷ് വിഷയത്തിൽ കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ബിനീഷ് സർക്കാരിന്റെ ഭാഗമല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
അറസ്റ്റ് സർക്കാരിനെ ബാധിക്കില്ലെന്നും കാനം പ്രതികരിച്ചു.കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ തകർക്കാനാണ് ശ്രമം നടക്കുന്നതെന്നാണ് കാനത്തിന്റെ ആരോപണം.
അതേസമയം, ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും.
രാവിലെ ഒൻപത് മണിയോടെ ഇഡി സോണൽ ഓഫീസിലെത്തിച്ചാകും ചോദ്യം ചെയ്യുക. സുരക്ഷ കണക്കിലെടുത്ത് ഇന്നലെ ബിനീഷിനെ ഇഡി ഓഫീസിൽ നിന്ന് മാറ്റിയിരുന്നു. അനൂപ് മുഹമ്മദിനൊപ്പം ബിനീഷിനെ ഇരുത്തി ചോദ്യം ചെയ്യുകയാണ് കസ്റ്റഡി കാലയളവിലെ ഇഡിയുടെ പ്രധാനലക്ഷ്യം.
Comments