ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 48,268 പുതിയ കേസുകളും, 551 പുതിയ മരണങ്ങളും സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊറോണ ബാധിതരുടെ എണ്ണം 81,37,119 ആയി.
തുടർച്ചയായി രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം അരലക്ഷത്തിൽ താഴെയാണ് രേഖപ്പെടുത്തുന്നത്. രാജ്യത്ത് രോഗ മുക്തി നേടുന്നവരുടെ എണ്ണത്തിലും ഉയർന്ന വർധനയാണ് രേഖപ്പെടുത്തുന്നത്.
കൊറോണ മുക്തി നിരക്ക് 92 ശതമാനത്തിലേക്ക് അടുക്കുകയാണ്. രാജ്യത്ത് 73 ലക്ഷം പേരാണ് ഇതിനോടകം രോഗമുക്തി നേടിയിരിക്കുന്നത്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 5,82,649 പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ ആകെ കൊറോണ മരണം 1,21,641 ആയി. ഇന്നലെ10,67,976 കൊറോണ സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇതുവരെ 10,87,96,064 കൊറോണ സാംപിൾ ടെസ്റ്റുകള്‍ നടത്തിയെന്ന് ഐസിഎംആര്‍ അറിയിച്ചു.
Comments