അപകടകാരിയായ സോറിയാസിസ്
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അപകടകാരിയായ സോറിയാസിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2020, 09:34 am IST
FacebookTwitterWhatsAppTelegram

സോറിയാസിസ് ഒരു ചര്‍മ്മ രോഗമാണ്. ശരീര ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന ചൊറിച്ചിലാണ് ഇതിന്റെ പ്രധാന ലക്ഷണം. ചര്‍മം തടിച്ച് വീര്‍ത്ത് ചുവന്നിരിക്കുക, തൊലി ഇളകിപ്പോകുക. ത്വക്കില്‍ വിള്ളല്‍ വീഴുക, തൊലിപ്പുറത്ത് ചെറിയ പാടുകള്‍ ഉണ്ടാവുക. പാടുകള്‍ ചെറിയ കുരുക്കളായി മാറുക. അവയില്‍ നീറ്റല്‍, വേദന, ചൊറിച്ചില്‍, പഴുപ്പോ ചോരയോ പൊടിയുക, തുടങ്ങിയവയാണ് സോറിയാസിസിന്റെ മറ്റ് ലക്ഷണങ്ങള്‍. ഏതു പ്രായക്കാരിലും സോറിയാസിസ് ഉണ്ടാകാം എന്നാല്‍ പതിനഞ്ചിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരിലാണ് കൂടുതലായി കണ്ടു വരുന്നത്.

പാരമ്പര്യമായും ഈ രോഗം കണ്ടു വരാറുണ്ട്. ക്രമാതീതമായി സാധാരണയിലും വേഗത്തില്‍ ത്വക്കിലെ കോശങ്ങള്‍ വിഭജിക്കപ്പെടുന്നതാണ് ഈ രോഗത്തിന് കാരണമായി കണക്കാക്കുന്നത്. 28 മുതല്‍ 30 വരെ ദിവസങ്ങള്‍ കൊണ്ട് വിഭജിക്കേണ്ട കോശങ്ങള്‍ 3 മുതല്‍ 7 വരെ ദിവസങ്ങള്‍ കൊണ്ട് വിഭജിക്കുകയും ഇത് ആ ഭാഗത്തെ ത്വക്കിന് കട്ടികൂടി തൊലി ശല്കങ്ങളായി ഉരിഞ്ഞു പോകുന്നതിനു കാരണമാകുകയും ചെയ്യുന്നു. മഞ്ഞു കാലത്താണ് രോഗം കൂടുതലായി കണ്ടു വരുന്നത്. അതുകൊണ്ടു തന്നെ ശരീരത്തിന് വെയില്‍ കൊള്ളിക്കുന്നത് ഈ രോഗത്തിന് ശമനം നല്‍കുന്നു. രോഗലക്ഷണങ്ങള്‍, അതിന്റെ കാഠിന്യം, അവ ബാധിക്കുന്ന ശരീര ഭാഗങ്ങള്‍ എന്നിവ അനുസരിച്ച് സോറിയാസിസ് പലതരത്തില്‍ കാണപ്പെടുന്നുണ്ട്. അവ ഏതാണെന്ന് മനലസ്സിലാക്കാം.

ഫ്ളെക്സറല്‍ സോറിയാസിസ്

ശരീരത്തിലെ മടക്കുകളില്‍ കാണപ്പെടുന്നതാണ് ഫ്ളെക്സറല്‍ സോറിയാസിസ്. കൈകാല്‍ മടക്കുകള്‍, കക്ഷം, അരയ്‌ക്കും തുടയ്‌ക്കുമിടയ്‌ക്ക്, സ്തനങ്ങളുടെ അടിഭാഗം എന്നിവിടങ്ങളിലാണ് ഇത് കൂടുതലായും ഉണ്ടാകുന്നത്. മടക്കുകളില്‍ വിയര്‍പ്പും ചെളിയും അടിഞ്ഞുകൂടി അണുബാധയും ഫംഗസ് ബാധയും ഉണ്ടാകുന്നതാണ് ഈ അവസ്ഥയ്‌ക്കു കാരണം.

പസ്റ്റുലര്‍ സോറിയാസിസ്

ശരീരത്തില്‍ മുഴുവനായോ ചില ഭാഗങ്ങളില്‍ മാത്രമായോ കാണപ്പെടുന്ന ഒന്നാണ് പസ്റ്റുലര്‍ സോറിയാസിസ്. കൈകാല്‍ മുട്ടുകളിലും പത്തികളിലും ചുവന്ന കുരുക്കള്‍പോലെ വന്ന് വ്യാപിച്ച് അതില്‍ നിന്നും പഴുപ്പ് കുമിളകളായി വ്യാപിക്കുന്ന അവസ്ഥയാണിത്. കൃത്യ സമയത്തു ചികിത്സ നല്‍കാതിരുന്നാല്‍ രോഗിയുടെ ജീവനുതന്നെ ഭീഷണി ആയേക്കാം.

പ്ലാക് സോറിയാസിസ്

ആളുകളില്‍ പൊതുവേ കാണപ്പെടുന്ന ഒന്നാണ് പ്ലാക് സോറിയാസിസ്. സോറിയാസിസിലെ സാധാരണ രൂപമാണിത്. ചുവന്നു തടിച്ച പാടിനെ ആവരണം ചെയ്തുള്ള വെള്ള ശല്കങ്ങള്‍ ഇതിന്റെ പ്രത്യേകതയാണ്. ഈ അവസ്ഥയിലാണ് തൊലി ശല്കങ്ങളായി ഇളകിപ്പോകുന്നത്. കൈകാല്‍ മുട്ടുകള്‍, തലയോട്ടി, ശരീരത്തിന്റെ പുറംഭാഗം എന്നിവിടങ്ങളില്‍ പ്ലാക് സോറിയാസിസ് കാണപ്പെടുന്നു.

ഗട്ടേറ്റ് സോറിയാസിസ്

ഒരു പ്രത്യേക ഭാഗം കേന്ദ്രീകരിച്ചോ വട്ടത്തിലുള്ള ചെറിയ കുത്തുകള്‍ പോലെ ശരീരത്തില്‍ മുഴുവനായോ ഗട്ടേറ്റ് സോറിയാസിസ് വരാം. ചിലപ്പോള്‍ തലയോട്ടിയിലാവാം. ഗട്ടേറ്റ് സോറിയാസിസിന്റെ പാടുകള്‍ തലയില്‍ വേര്‍തിരിച്ചു കാണാന്‍ സാധിക്കും. അണുബാധയോ വൈറസ്ബാധയോ ആണ് ഈ രോഗാവസ്ഥയ്‌ക്കു കാരണം. തൊണ്ട വേദനയും പനിയുമാണ് ഇതിന്റെ ലക്ഷണങ്ങള്‍.

എറിത്രോഡെര്‍മിക് സോറിയാസിസ്

സോറിയാസിസിന്റെ ഏറ്റവും വഷളാകുന്ന അവസ്ഥയാണ് എറിത്രോഡെര്‍മിക്. കടുത്ത ചൊറിച്ചിലും നീരും വേദനയുമായി തൊലി ചുവന്ന് ശല്കങ്ങളായി മുഴുവനായി ഉരിഞ്ഞുപോകുന്നു. മാരകമായ ഈ സോറിയാസിസിന് പെട്ടെന്നു തന്നെ ചികിത്സിക്കേണ്ടതാണ്.

നെയില്‍ സോറിയാസിസ്

കൈകാല്‍ നഖങ്ങളില്‍ കുത്തുകള്‍പോലെ വന്ന് നഖത്തിനടിയിലെ തൊലിക്ക് കട്ടിവച്ചിരിക്കുന്ന അവസ്ഥയാണ് നെയില്‍ സോറിയാസിസ്. നഖം പൊളിഞ്ഞിരിക്കുകയും കുഴിനഖം പോലെയും തോന്നാം. നഖത്തിന്റെ അഗ്രങ്ങളില്‍ നിറവ്യത്യാസം ഉണ്ടാകുകയും ക്രമേണ സോറിയാസിസ് ബാധിച്ച നഖം ചുവന്ന് നശിച്ചു പോകുകയും ചെയ്യുന്നു.

 

 

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്‌മദത്തൻ; ദേവസ്വം ബോർഡ് യോഗത്തിൽ നിർണായക തീരുമാനം

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു: വിടവാങ്ങല്‍ മത്സരം സെപ്റ്റംബറില്‍?

ചരിത്രം കുറിക്കാന്‍ ഒരു ജയം മാത്രം! ലോക ജൂനിയര്‍ സ്‌ക്വാഷ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി അനഹത് സിങ്

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം ഫൈനലിലോ സെമിയിലോ മാത്രം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു; പ്രധാനമന്ത്രി മോദിക്ക് രാജിക്കത്ത് കൈമാറി

പാറ്റകളെന്ന് പറഞ്ഞത് യുവാക്കളെയല്ല, വ്യാജ അഭിഭാഷകരെ ; യുവാക്കളോട് ബഹുമാനം : ചീഫ് ജസ്റ്റിസ്

പാറ്റാ പാർട്ടി സ്നേഹം കാരണം സത്യം മറച്ചുവെച്ചു; ഏറ്റവും മോശക്കാരനായ ആൾക്ക് ഒരു മുഖമുണ്ടെങ്കില്‍ അത് രാജ്ദീപ് സർദേശായി ആയിരിക്കും: അമിത് മാളവ്യ

രോഹിത് വിരമിക്കുന്നില്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies