ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം ഫൈനലിലോ സെമിയിലോ മാത്രം
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം ഫൈനലിലോ സെമിയിലോ മാത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2026, 02:45 pm IST
FacebookTwitterWhatsAppTelegram

ടോക്കിയോ: ജപ്പാനിലെ ഐച്ചി-നഗോയയില്‍ നടക്കുന്ന 2026 ഏഷ്യന്‍ ഗെയിംസിലെ ടി20 ക്രിക്കറ്റ് മത്സരങ്ങളുടെ ചിത്രം തെളിഞ്ഞു. നിലവിലെ സ്വര്‍ണമെഡല്‍ ജേതാക്കളായ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ കിരീടം നിലനിര്‍ത്താനാണ് ഇറങ്ങുന്നത്. സെപ്റ്റംബര്‍ 19 മുതല്‍ ഒക്ടോബര്‍ 4 വരെയാണ് ഏഷ്യന്‍ ഗെയിംസ്. വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ സെപ്റ്റംബര്‍ 17-നും പുരുഷ വിഭാഗം മത്സരങ്ങള്‍ സെപ്റ്റംബര്‍ 24-നും ആരംഭിക്കും. ഏഷ്യന്‍ ഗെയിംസില്‍ നാലാം തവണയാണ് ക്രിക്കറ്റ് മത്സരയിനമായി ഉള്‍പ്പെടുന്നത്.

പുരുഷ വിഭാഗത്തില്‍ ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ക്ക് നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രവേശനം ലഭിച്ചു. ഗ്രൂപ്പ് എയില്‍ അഫ്ഗാനിസ്ഥാന്‍, ജപ്പാന്‍, നേപ്പാള്‍ ടീമുകളും ഗ്രൂപ്പ് ബിയില്‍ ഹോങ്കോങ് ചൈന, മലേഷ്യ, ഒമാന്‍ ടീമുകളും ഏറ്റുമുട്ടും. ഈ രണ്ട് ഗ്രൂപ്പുകളില്‍ നിന്നുള്ള ആദ്യ രണ്ട് സ്ഥാനക്കാര്‍ ക്വാര്‍ട്ടറിലെത്തി മുന്‍നിര ടീമുകളെ നേരിടും.

ടൂര്‍ണമെന്റില്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യപാകിസ്ഥാന്‍ പോരാട്ടം നടന്നാല്‍ അത് സെമിഫൈനലിലോ ഫൈനലിലോ മാത്രമായിരിക്കും. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ ആദ്യ എതിരാളി ആതിഥേയരായ ജപ്പാനാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാനെ മറികടന്നാല്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം സെമിഫൈനലിലെത്തും. ബംഗ്ലാദേശും ചൈനയും ഉള്‍പ്പെടുന്ന പൂളിലെ വിജയിയാകും ഇന്ത്യയുടെ സാധ്യതയുള്ള സെമി എതിരാളി.

മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്ക മലേഷ്യയെയും പാകിസ്ഥാന്‍ തായ്ലന്‍ഡിനെയും നേരിടും. ഈ മത്സരങ്ങളിലെ വിജയികളാണ് രണ്ടാം സെമിയില്‍ ഏറ്റുമുട്ടുക. വനിതാ വിഭാഗത്തിലും ഇന്ത്യപാകിസ്ഥാന്‍ പോരാട്ടം നടന്നാല്‍ അത് ഫൈനലില്‍ മാത്രമായിരിക്കും. പുരുഷ ടീമിനെ ശ്രേയസ് അയ്യര്‍ നയിക്കും. തിലക് വര്‍മയാണ് വൈസ് ക്യാപ്റ്റന്‍. യുവതാരം വൈഭവ് സൂര്യവംശി ഉള്‍പ്പെടുന്ന 15 അംഗ സംഘത്തെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. വനിതാ ടീമിനെ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റനായി സ്മൃതി മന്ദാനയും നയിക്കും.

Tags: IndiaPakisthanScheduleASIAN GAMES
ShareTweetSendShare

More News from this section

രോഹിത് വിരമിക്കുന്നില്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല

ഇന്ത്യയില്‍ ആഷസ് ടെസ്റ്റ്? 150-ാം വാര്‍ഷിക മത്സരം ഇന്ത്യയില്‍ നടത്താന്‍ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ശ്രേയസ്; ക്യാപ്റ്റനായി ചരിത്രനേട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഓവലില്‍; 2027 ജൂണില്‍ കിരീടപ്പോര്

18 പന്തില്‍ ഫിഫ്റ്റി; ലോകക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് വൈഭവ് സൂര്യവംശി

Latest News

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

‘ദേശവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലെടുക്കാതിരിക്കാൻ, ദേശീയ ഐക്യം നിലനിൽക്കാൻ, കുട്ടികള്‍ പഠിനത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ, അവരുടെ ഭാവി നിയമക്കുരുക്കില്‍പ്പെടാതിരിക്കാൻ’

കെപിസിസി പുനഃസംഘടന: ‘ജാതി സമവാക്യങ്ങൾ അവസാനിപ്പിക്കണം’; ഉമ്മൻ ചാണ്ടി മാതൃക ചൂണ്ടിക്കാട്ടി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മയെ കണ്ടെത്തി പൊലീസ്; ഭയം കൊണ്ടാണ് കടന്നു കളഞ്ഞതെന്ന് മൊഴി

ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്‌മദത്തൻ; ദേവസ്വം ബോർഡ് യോഗത്തിൽ നിർണായക തീരുമാനം

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു: വിടവാങ്ങല്‍ മത്സരം സെപ്റ്റംബറില്‍?

ചരിത്രം കുറിക്കാന്‍ ഒരു ജയം മാത്രം! ലോക ജൂനിയര്‍ സ്‌ക്വാഷ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി അനഹത് സിങ്

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം ഫൈനലിലോ സെമിയിലോ മാത്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies