രോഹിത് വിരമിക്കുന്നില്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രോഹിത് വിരമിക്കുന്നില്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2026, 02:27 pm IST
FacebookTwitterWhatsAppTelegram

ആഗ്ര: ഇന്ത്യന്‍ ഏകദിന ടീം നായകന്‍ രോഹിത് ശര്‍മ്മയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല. നിലവില്‍ രോഹിത് ശര്‍മ്മ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് യാതൊരു ചര്‍ച്ചയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്‌ക്കിടെ മോശം ഫോം ചൂണ്ടിക്കാട്ടി രോഹിത്തിന്റെ ഭാവിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും വ്യാപക ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ഏകദിനം അദ്ദേഹത്തിന്റെ അവസാന മത്സരമായിരിക്കുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതേ മത്സരത്തില്‍ 110 പന്തില്‍ 138 റണ്‍സിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുമായി രോഹിത് എല്ലാ അഭ്യൂഹങ്ങള്‍ക്കും ബാറ്റുകൊണ്ട് മറുപടി നല്‍കിയിരുന്നു. ലോര്‍ഡ്‌സില്‍ ഏകദിന സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി.

മത്സരശേഷം പ്രതികരിച്ച രോഹിത്, പുറത്തുള്ള വിമര്‍ശനങ്ങളും അഭ്യൂഹങ്ങളും തന്റെ തീരുമാനങ്ങളെ സ്വാധീനിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശ് ടി20 ലീഗിന്റെ നാലാം സീസണ്‍ മിനി ലേലം ഉദ്ഘാടനം ചെയ്യാനായി ആഗ്രയിലെത്തിയ രാജീവ് ശുക്ല, മാധ്യമങ്ങളോട് സംസാരിക്കവെയാണ് രോഹിത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്.

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്. അദ്ദേഹം തുടര്‍ന്നും കളിക്കും. മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്ന വിരമിക്കല്‍ വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ വിരമിക്കല്‍ എന്ന ചോദ്യം തന്നെയില്ല,’ ശുക്ല പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ നിലവിലെ നേതൃത്വത്തെയും അദ്ദേഹം പിന്തുണച്ചു. മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറിനെയും നായകന്‍ ശുഭ്മന്‍ ഗില്ലിനെയും മാറ്റണമെന്ന ആവശ്യങ്ങള്‍ക്കിടെയാണ് ബിസിസിഐയുടെ പ്രതികരണം.

‘ആര്‍ക്കും അഭിപ്രായം പറയാം. എന്നാല്‍ ടീമില്‍ ആരുണ്ടാകണം, ആരില്ല എന്നത് സെലക്ടര്‍മാരുടെ തീരുമാനമാണ്. ഇന്ത്യന്‍ ടീം വിജയങ്ങള്‍ നേടിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ ഇപ്പോള്‍ മാറ്റങ്ങളുടെ ആവശ്യമില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: rohit sharmaRajeev ShuklaBCCI Vice Presidentnot retiring
ShareTweetSendShare

More News from this section

ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചു; ഇന്ത്യ-പാക് പോരാട്ടം ഫൈനലിലോ സെമിയിലോ മാത്രം

ഇന്ത്യയില്‍ ആഷസ് ടെസ്റ്റ്? 150-ാം വാര്‍ഷിക മത്സരം ഇന്ത്യയില്‍ നടത്താന്‍ ആലോചിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ

ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനെ വീണ്ടും നയിക്കാന്‍ ജോ റൂട്ട്; സ്റ്റോക്സിന്റെ വിരമിക്കലിന് പിന്നാലെ നിര്‍ണായക തീരുമാനം

ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് ശ്രേയസ്; ക്യാപ്റ്റനായി ചരിത്രനേട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഓവലില്‍; 2027 ജൂണില്‍ കിരീടപ്പോര്

18 പന്തില്‍ ഫിഫ്റ്റി; ലോകക്രിക്കറ്റില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് വൈഭവ് സൂര്യവംശി

Latest News

പയ്യന്നൂർ പൊലീസിനെ ബോംബെറിഞ്ഞ് ആക്രമിച്ച കേസ്; സിപിഐഎം നേതാവ് വി.കെ. നിഷാദിന് അഞ്ച് ദിവസത്തെ പരോൾ

‘ദേശവിരുദ്ധ ശക്തികള്‍ സാഹചര്യം മുതലെടുക്കാതിരിക്കാൻ, ദേശീയ ഐക്യം നിലനിൽക്കാൻ, കുട്ടികള്‍ പഠിനത്തിലും കരിയറിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ, അവരുടെ ഭാവി നിയമക്കുരുക്കില്‍പ്പെടാതിരിക്കാൻ’

കെപിസിസി പുനഃസംഘടന: ‘ജാതി സമവാക്യങ്ങൾ അവസാനിപ്പിക്കണം’; ഉമ്മൻ ചാണ്ടി മാതൃക ചൂണ്ടിക്കാട്ടി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മയെ കണ്ടെത്തി പൊലീസ്; ഭയം കൊണ്ടാണ് കടന്നു കളഞ്ഞതെന്ന് മൊഴി

ശബരിമല തന്ത്രിയായി കണ്ഠരര് ബ്രഹ്‌മദത്തൻ; ദേവസ്വം ബോർഡ് യോഗത്തിൽ നിർണായക തീരുമാനം

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു: വിടവാങ്ങല്‍ മത്സരം സെപ്റ്റംബറില്‍?

ചരിത്രം കുറിക്കാന്‍ ഒരു ജയം മാത്രം! ലോക ജൂനിയര്‍ സ്‌ക്വാഷ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി അനഹത് സിങ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു; പ്രധാനമന്ത്രി മോദിക്ക് രാജിക്കത്ത് കൈമാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies