ഹൈദരാബാദ്: ആരാധകരെ ഞെട്ടിച്ച് ‘വിരമിക്കൽ’ പ്രഖ്യാപിച്ച് ഇന്ത്യയുടെ ഒളിംപിക്സ് മെഡൽ ജേതാവ് പിവി സിന്ധു. എന്നാൽ തന്റെ ബാഡ്മിന്റൺ കരിയറിൽ നിന്നല്ല മറിച്ച് കോവിഡ് ഉണ്ടാക്കിയ തെറ്റായ ചിന്തകളിൽ നിന്നാണ് വിരമിക്കുന്നതെന്നും ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ സിന്ധു വ്യക്തമാക്കുന്നു.
‘ഡെൻമാർക്ക് ഓപ്പണിൽ നിന്ന് എനിക്ക് പിന്മാറേണ്ടി വന്നു. അതിന് പിന്നാലെ ഞാൻ വിരമിക്കുകയാണ്’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് തുടങ്ങുന്നത്. ആദ്യം തെറ്റിദ്ധാരണയുണ്ടാക്കുന്നതും എന്നാൽ കുറിപ്പ് മുഴുവൻ വായിച്ചാൽ താൻ ഉദ്ദേശിച്ചത് മനസിലാകുമെന്നും സിന്ധു പറയുന്നു. കൊറോണ മഹാമാരി തന്റെ കണ്ണു തുറപ്പിച്ചെന്നും ഏഷ്യൻ ഓപ്പണിന് കഠിനപരിശീലനത്തിലാണെന്നും താരം കുറിച്ചു.
— Pvsindhu (@Pvsindhu1) November 2, 2020
Comments