ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ നടന്ന ഭീകരാക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്ര സഭ. കാബൂളിലെ സര്‍വ്വകലാശാലയിലുണ്ടായ ഭീകരാക്രമണങ്ങളെയാണ് ഐക്യരാഷ്ട്രസഭ അപലപിച്ചത്. വെടിവെയ്പ്പിലും ബോംബ്സ്ഥോടനത്തിലുമായി 19 പേരാണ് ഇന്നലെ കൊല്ലപ്പെട്ടത്. അഫ്ഗാനിലെ മൂന്നിടങ്ങളിലാണ് ഇന്നലെ ഒറ്റ ദിവസം സ്ഫോടന പരമ്പരകള്‍ അരങ്ങേറിയത്.
‘സര്‍വ്വകലാശാല ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ താന്‍ പങ്കുചേരുകയാണ്. ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഒരു വിദ്യാലയത്തില്‍ പത്തു ദിവസത്തിനിടെ രണ്ടു തവണയാണ് ആക്രമണം നടന്നിരിക്കുന്നത്. ഇത് മാനവരാശിയുടെ വിദ്യാഭ്യാസ അവകാശത്തിന് മേലുള്ള നീചമായ കടന്നുകയറ്റമാണ്’ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടാറസ് പറഞ്ഞു.
Comments