ആലപ്പുഴ: ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ആലപ്പുഴ തുറവൂരിലാണ് സംഭവം. വിജയ് യേശുദാസ് സഞ്ചരിച്ച കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ആർക്കും സാരമായി പരിക്കേറ്റിട്ടില്ല.
ഇന്നലെ രാത്രി 11.30യോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി കാറിൽ പോകുന്നതിനിടെ മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. വിജയ് യേശുദാസാണ് വാഹനമോടിച്ചിരുന്നത്. അപകടത്തിൽ രണ്ട് വാഹനങ്ങളുടേയും മുൻഭാഗം തകർന്നു. പോലീസ് എത്തി വാഹനങ്ങൾ റോഡരികിലേക്ക് മാറ്റി.
Comments