തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വെള്ളിയാഴ്ച വരെ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി, പാലക്കാട്, ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്.
ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണിവരെയാണ് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മലയോര മേഖലയിൽ ഉള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം. വൈദ്യുതി ഉപകരണങ്ങൾ രാത്രി സമയത്ത് ഉപയോഗിക്കുവാൻ പാടുള്ളതല്ല. തുറസായ സ്ഥലത്തും, ടെറസിലും ഈ സമയത്ത് പുറത്ത് പോകാൻ പാടില്ല. മത്സ്യത്തൊഴിലാളികൾ കടലില്‍ പോകുന്നതിന് നിരോധിച്ചിട്ടുണ്ട്.
Comments