ന്യൂഡൽഹി: രാജ്യത്ത് കൊറോണ കേസുകളിൽ കുറവുണ്ടാകുമ്പോൾ ആശങ്ക ഉയർത്തി കേരളമടക്കമുള്ള നാല്് സംസ്ഥാനങ്ങൾ. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ ആണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ മൂന്ന് മുതൽ നവംബർ 3 വരെയുള്ള കണക്ക് പരിശോധിച്ചാൽ കേരളം, ഡൽഹി, പശ്ചിമബംഗാൾ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് കൊറോണ കേസുകൾ കൂടുതൽ രേഖപ്പെടുത്തിയിട്ടുള്ളത്. മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ കേസുകളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം പ്രതിദിന രോഗബാധയിലും മരണനിരക്കിലും രാജ്യത്ത് വൻ കുറവ് രേഖപ്പെടുത്തുന്ന അതേ കാലയളവിലാണ് കേരളവും മറ്റു മൂന്ന് സംസ്ഥാനങ്ങളും ആശങ്കയാകുന്നത്.
രോഗപരിശോധനകളുടെ നിരക്ക് കൂട്ടിയെന്ന കാര്യവും ഇതുവരെ രാജ്യത്ത് 11 കോടിയിലധികം കൊറോണ ടെസ്റ്റുകളാണ് നടത്തിയതെന്നും സെക്രട്ടറി പരാമർശിച്ചിട്ടുണ്ട്. നിലവിൽ 3.7%മാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്കെന്നും അദ്ദേഹം വ്യക്തമാക്കി.
Comments