ന്യൂഡൽഹി: ഇന്ത്യയുടെ കൊറോണ പ്രതിരോധ വാക്സിന് ഉടൻ പുറത്തിറങ്ങുമെന്ന് സൂചന.അടുത്ത വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ വാക്സിന് ലഭ്യമാകുമെന്നാണ് നേരത്തെ അധികൃതർ ഉറപ്പു നൽകിയത്. എന്നാൽ വാകിസിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് വാക്സിൻ നേരത്തെ തന്നെ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ വരുന്നത്. ഐ സി എം ആര് ന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും പിന്തുണയോടെ ഹൈദരാബാദ് ആസ്ഥാനമായുളള ഭാരത് ബയോടെക്ക് ആണ് വാക്സിൻ നിർമ്മിക്കുന്നത്
മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ച കോവാക്സിൻ മികച്ച ഫലമാണ് നൽകുന്നതെന്നാണ് സൂചന. ഇതേത്തുടർന്നാണ് ഫെബ്രുവരിയിൽ തന്നെ വാക്സിൻ പുറത്തിറക്കാൻ ആലോചിക്കുന്നത്.
വാക്സിന്റെ അവസാനഘട്ട പരീക്ഷണം ഈ മാസം ആരംഭിച്ചിട്ടുണ്ടെന്നും ഇതുവരെയുളള പഠനങ്ങൾ പ്രകാരം വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് റിപ്പോർട്ട്. വാക്സിന്റെ ഇതുവരെയുള്ള പരീക്ഷണങ്ങളെല്ലാം വിജയകരമായി പൂര്‍ത്തിയായി എന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡക്കല്‍ റിസര്‍ച്ച് മേധാവി രജനി കാന്തും അറിയിച്ചു.
ഫെബ്രുവരിയില്‍ പുറത്തിറക്കാനിരിക്കുന്ന കൊവാക്സിന് ഇന്ത്യിയിലെ ആദ്യത്തെ തദ്ദേശീയ നിര്‍മ്മിത വാക്സിനാകാന്‍ സാധ്യതയുണ്ട്.
Comments